കര്‍ക്കിടാംകുന്നില്‍ ഇന്ന് സെമി പോരാട്ടം

കര്‍ക്കിടാംകുന്നില്‍ ഇന്ന് സെമി ഫൈനലില്‍ അമിസാദ് അല്‍ മിന്‍ഹാല്‍ വളാഞ്ചേരി അക്ബര്‍ ട്രാവല്‍സ് സൂപ്പര്‍ സ്റ്റുഡിയോ മലപ്പുറം പോരാട്ടം. കര്‍ക്കിടാംകുന്നില്‍ അവസാന രണ്ടു മത്സരങ്ങളും ഗോള്‍രഹിത സമനിലയില്‍ പിരിഞ്ഞതിന്റെ നിരാശയിലുള്ള കാണികൾ ഇന്ന് ശക്തമായ പോരാട്ടമാകും പ്രതീക്ഷിക്കുന്നത്.സീസണില്‍ ഇതുവരെ ഒരു മത്സരത്തില്‍ മാത്രം പരാജയം അറിഞ്ഞ സൂപ്പര്‍ സ്റ്റുഡിയോ മികച്ച ഫോമിലാണ് കളിക്കുന്നത് എങ്കിലും അല്‍ മിന്‍ഹാല്‍ വളാഞ്ചേരിയെ പരാജയപ്പെടുത്തുക എന്നത് അത്ര എളുപ്പമാകില്ല.

picsart_11-27-01-01-40

അതേസമയം മങ്കടയില്‍ ആവേശപോരാട്ടം ആണ് നടക്കുക. സെമി ലക്ഷ്യമാക്കി ശാസ്ത മെഡിക്കല്‍സ് തൃശൂര്‍ മുസാഫിര്‍ എഫ്സി അല്‍ മദീന ടീമുകള്‍ പോരിനിറങ്ങും. ശാസ്ത പ്രീക്വാര്‍ട്ടറില്‍ കരുത്തരായ ഫിഫ മഞ്ചേരിയെ മറിച്ചിട്ടിരുന്നു. മുസാഫിര്‍ എഫ്സി അല്‍ മദീന ഡി മരിയയുടെ മിന്നുന്ന ഫോമില്‍ ആണ് പ്രതീക്ഷ വെക്കുന്നത്. അവസാന മത്സരത്തില്‍ ഫ്രണ്ട്സ് മമ്പാടിനെതിരെ ഹാട്രിക് നേടിയ ഡി മരിയയുടെ ഒറ്റയാള്‍ പോരാട്ടമായിരുന്നു അല്‍ മദീനയെ രക്ഷിച്ചത്.

കുന്നമംഗലത്ത് ടോപ്‌ മോസ്റ്റ് തലശ്ശേരി ഇറങ്ങുന്നത് ടൗൺ ടീം അരീക്കോടിനെതിരെ ആണ്. ബിനീഷ് ബാലന്‍, മന്‍പ്രീത് സിംഗ് തുടങ്ങിയ ഐ ലീഗ് താരങ്ങളെ അണിനിരത്തി ഇറങ്ങിയെങ്കിലും ടോപ്‌ മോസ്റ്റ്‌ തലശ്ശേരി ഇതുവരെ സ്ഥിരതയാര്‍ന്ന പ്രകടനം സീസണിൽ നടത്തിയിട്ടില്ല. പ്രതിരോധം ആണ് ടോപ്പ് മോസ്റ്റ് തലശ്ശേരിയെ അലട്ടുന്ന പ്രധാന പ്രശനം. ടൗൺ ടീം അരീക്കോട് തുടക്കത്തില്‍ നിറം മങ്ങിയാണ് തുടങ്ങിയത് എങ്കിലും അവസാന മത്സരത്തില്‍ ജിയോണി മൊബൈല്‍ ഉഷ എഫ്സിയെ വരെ അവര്‍ വിറപ്പിച്ചിരുന്നു.

picsart_11-30-12-30-00

ചാവക്കാട് ക്വാര്‍ട്ടറില്‍ ഫിഫ മഞ്ചേരി – അല്‍ ശബാബ് ത്രിപ്പനച്ചി പോരാട്ടമാണ് നടക്കുക. ജിയോണി മൊബൈല്‍ ഉഷ എഫ്സിയോട് ഗോള്‍ രഹിത സമനില വഴങ്ങി എങ്കിലും ഫിഫ മഞ്ചേരി ഇതുവരെ ഒരു മത്സരത്തിലെ പരാജയം അറിഞ്ഞിട്ടുള്ളൂ. ജൂനിയര്‍ ഫ്രാന്‍സിസും സീനിയര്‍ ഫ്രാന്‍സിസും ഫോമില്‍ എത്താത്തതാണ് ഫിഫ മഞ്ചേരിയെ അലട്ടുന്ന പ്രശ്നം. അല്‍ ശബാബ് തൃപ്പനച്ചി വരുന്നത് കെഎഫ്സി കളികാവിന്റെയും സൂപ്പര്‍ സ്റ്റുഡിയോ മലപ്പുറത്തിന്റെയും അപരാജിത കുതിപ്പിന് തടയിട്ടു കൊണ്ടാണ്.

അതേസമയം ഈ സെവന്‍സ് സീസണിലെ അഞ്ചാം ടൂര്‍ണമെന്റിനു ഇന്ന് ഷൊര്‍ണൂരില്‍ തുടക്കമാവും. ഉദ്ഘാടന മത്സരത്തില്‍ ഓക്സിജന്‍ ഫാര്‍മ ജയ എഫ്സി തൃശൂര്‍ കെആര്‍എസ് കോഴിക്കോടിനെ നേരിടും. രണ്ടു ടീമുകളും സീസണില്‍ ഇതുവരെ താളം കണ്ടെത്തിയിട്ടില്ല. എങ്കിലും മികച്ച ഒരു വിജയത്തോടെ ഒരു വിജയകുതിപ്പ് തുടങ്ങാനാവും ഇരു ടീമുകളും ലക്ഷ്യം വെക്കുക.

കൂടുതൽ സെവൻസ് വാർത്തകൾക്കു വേണ്ടി സന്ദർശിക്കുക https://web.facebook.com/keralafootbal