എടത്തനാട്ടുകരയിൽ സെമി അങ്കം, എ വൈ സിയും മുസാഫിർ എഫ് സിയും നേർക്കുനേർ

എടത്തനാട്ടുകര അഖിലേന്ത്യാ സെവൻസ് സെമി ഫൈനൽ മത്സരം ആദ്യ പാദത്തിൽ എ വൈ സി ഉച്ചാരക്കടവും മുസാഫിർ എഫ് സി അൽ മദീനയും ഇറങ്ങുകയാണ്. അൽ മദീന ചെർപ്പുളശ്ശേരിയെ രണ്ടു തവണ നേരിട്ടപ്പോഴും പരാജയമറിഞ്ഞ എ വൈ സി ഉച്ചാരക്കടവിന് മൂന്നാമത്തെ ഏറ്റു മുട്ടൽ ഭാഗ്യമാക്കി മാറ്റേണ്ടതുണ്ട്. സീസണിൽ ഇതുവരെ ഫൈനൽ കളിക്കാത്ത എ വൈ സിക്ക് എടത്തനാട്ടുകരയിലെങ്കിലും ഫൈനൽ കാണണം. പക്ഷെ അവരുടെ നിലവിലുള്ള ഫോം നല്ലതല്ല. അവസാന മൂന്നു മത്സരങ്ങളും പരാജയത്തിലായിരുന്നു കലാശിച്ചത്.

മാവൂർ അഖിലേന്ത്യാ സെവൻസിൽ ഇന്ന് ആദ്യ ഫൈനലിസ്റ്റിനെ അറിയാം. സെമി ഫൈനൽ രണ്ടാം പാദ മത്സരത്തിൽ അക്ബർ ട്രാവൽസ് സൂപ്പർ സ്റ്റുഡിയോയും കെ ആർ എസ് കോഴിക്കോടും ഇന്നിറങ്ങും. ആദ്യ പാദ മത്സരത്തിൽ രണ്ടു ഗോളുകൾ ഇരുടീമുകളും അടിച്ച് സമനിലയിൽ പിരിയുകയായിരുന്നു. ഇന്നു വിജയിക്കുന്നവർക്ക് ഫൈനലുറപ്പിക്കാം.

തുവ്വൂർ അഖിലേന്ത്യാ സെവൻസ് ഉദ്ഘാടന മത്സരത്തിൽ ടൗൺ ടീം അരീക്കോട് ഹയർ സബാൻ കോട്ടക്കലിനെ നേരിടും. എം പി സക്കീർ വരെ ഇറങ്ങിയിട്ടും ഫോമിലെത്താതെ കഷ്ട്പ്പെടുകയാണ് ടൗൺ ടീം അരീക്കോട്. മറ്റു മത്സരങ്ങളിൽ കുപ്പൂത്തിൽ ശാസ്താ മെഡിക്കൽസ് തൃശ്ശൂർ എഫ് സി പെരിന്തൽമണ്ണയേയും  കൊണ്ടോട്ടിയിൽ എഫ് സി തൃക്കരിപ്പൂർ മെഡിഗാഡ് അരീക്കോടിനേയും നേരിടും.

കൂടുതൽ സെവൻസ് വാർത്തകൾക്കു വേണ്ടി സന്ദർശിക്കുക https://web.facebook.com/keralafootbal

Previous articleഫ്രാൻസിൽ ഇഞ്ചോടിഞ്ച്, പി.എസ്.ജിയും മൊണാക്കയും ഇറങ്ങുന്നു
Next articleമഞ്ഞപ്പടയുടെ എറണാകുളം പ്രീമിയർ ലീഗ് നാളെ