ഫൈനലിൽ കണ്ണുംനട്ട് സൂപ്പർ സ്റ്റുഡിയോക്കെതിരെ ഇന്ന് ശാസ്താ മെഡിക്കൽസ്

സൂപ്പർ സ്റ്റുഡിയോ മലപ്പുറത്തിന് ഭാഗ്യം പൊടുന്നനെയാണ് മാറി മറഞ്ഞത്. പതിമൂന്നു തുടർവിജയങ്ങളിൽ നിന്നു തുടർച്ചയായ മൂന്നും പരാജയങ്ങളിലേക്ക്. അവസാന നാലു മത്സരങ്ങളിൽ ആണെങ്കിൽ ഒരു വിജയം വരെ ഇല്ല. ഇന്നു അവർ എടപ്പാൾ അഖിലേന്ത്യാ സെവൻസിൽ ഇറങ്ങുകയാണ്. എതിരാളികൽ ശാസ്താ മെഡിക്കൽസ് തൃശ്ശൂർ. സൂപ്പറിന് മുന്നിൽ ഒറ്റ തവണയേ ശാസ്താ മെഡിക്കൽസ് തൃശ്ശൂർ ഈ സീസണിൽ വന്നിട്ടുള്ളൂ. അന്നു പരാജയമായിരുന്നു ഫലം.


മാവൂരിലും ഇന്ന് സെമി ഫൈനൽ ആണ്. രണ്ടാം സെമിയുടെ ആദ്യ പാദത്തിൽ നേർക്കുനേർ വരുന്നത് മെട്ടമ്മൽ ബ്രദേഴ്സ് കെ എഫ് സി കാളിക്കാവും ടൗൺ ടീം അരീക്കോടുമാണ്. ഫിഫാ മഞ്ചേരിയെ പരാജയപ്പെടുത്തിയാണ് കെ എഫ് സി കാളിക്കാവ് സെമിയിലെത്തിയത്. അവസാന രണ്ടു മത്സരങ്ങളിലും മികച്ച വിജയം നേടിയാണ് കെ എഫ് സി കാളിക്കാവ് വരുന്നത്. എം പി സക്കീർ ഇറങ്ങുന്ന നിരയാകും ടൗൺ ടീം അരീക്കോടിനു വേണ്ടി ഇറങ്ങുക.

എടത്തനാട്ടുകരയിൽ ബ്ലാക്ക് & വൈറ്റ് കോഴിക്കോട് എ വൈ സി ഉച്ചാരക്കടവിനെ നേരിടും. കോട്ടക്കൽ ഫൈനൽ പരാജയപ്പെട്ട ക്ഷീണത്തിലാകും ബ്ലാക്ക് & വൈറ്റ് കോഴിക്കോട്. കൊണ്ടോട്ടിയിൽ ഇന്ന് ജവഹർ മാവൂരും ബേസ് പെരുമ്പാവൂരും തമ്മിലാണ് മത്സരം. മറ്റു മത്സരങ്ങളിൽ കുപ്പൂത്തിൽ ഉഷാ എഫ് സി സ്കൈ ബ്ലൂ എടപ്പാളിനെയും, മഞ്ചേരിയിൽ സോക്കർ സ്പോർട്ടിംഗ് ഷൊർണ്ണൂർ കെ ആർ എസ് കോഴിക്കോടിനേയും നേരിടും.
കൂടുതൽ സെവൻസ് വാർത്തകൾക്കു വേണ്ടി സന്ദർശിക്കുക https://web.facebook.com/keralafootbal

Previous articleകുട്ടന്റെ ഇരട്ട ഗോൾ, ഫൈനൽ നിർഭാഗ്യം കടന്ന് ഫിഫാ മഞ്ചേരിക്ക് കിരീടം
Next articleമദീനയെ തകർത്ത് മെഡിഗാഡ് അരീക്കോട്, സൂപ്പറിനെ അട്ടിമറിച്ച് സോക്കർ ഷൊർണൂർ