മങ്കടയിൽ ഇന്നു രണ്ടാം പാദ സെമി

0

മങ്കടയിൽ ഇന്നു മെട്ടമ്മൽ ബ്രദേഴ്സ് കെ എഫ് സി കാളിക്കാവും മുസാഫിർ എഫ് സി അൽ മദീന ചെർപ്പുളശ്ശേരിയും തമ്മിലുള്ള സെമി ഫൈനലിന്റെ രണ്ടാം പാദ മത്സരം നടക്കും. ആദ്യ പാദത്തിൽ ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി സമനിലയിൽ പിരിഞ്ഞിരുന്നു. ഇന്നലെ ടൈറ്റസിനു മുന്നിൽ വിറച്ച അൽ മദീന ചെർപ്പുളശ്ശേരിയുടെ പിൻനിര ഇന്നു ഫോമിലേക്ക് ഉയരുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. ഇന്നലെ മുസാഫിർ എഫ് സി അൽ മദീന ചെർപ്പുളശ്ശേരിയെ വിറപ്പിച്ചെങ്കിലും ഇന്നലെയുൾപ്പെടെ മൂന്നു മത്സരങ്ങായി കെ എഫ് സി കാളിക്കാവ് വിജയമറിഞ്ഞിട്ട്.

കർക്കിടാംകുന്നിൽ ഇന്നു ക്വാർട്ടർ മത്സരത്തിന്റെ ആവർത്തനമാണ്. ആദ്യം ഏറ്റുമുട്ടിയപ്പോൾ വിജയികളെ കണ്ടെത്താൻ കഴിയാതെ പിരിഞ്ഞ ജിയോണി മൊബൈൽ ഉഷാ എഫ് സിയും ഫിഫാ മഞ്ചേരിയും ഇന്നു വീണ്ടും സെമി ഫൈനൽ ലക്ഷ്യമാക്കി ഇറങ്ങും. ആദ്യം ഏറ്റുമുട്ടിയപ്പോൾ കളി ഗോൾ രഹിത സമനിലയിൽ അവസാനിച്ചിരുന്നു. കഴിഞ്ഞ മത്സരത്തിൽ ചാവക്കാട് അൽ ശബാബ് ത്രിപ്പനച്ചിയെ തോൽപ്പിച്ചെത്തുന്ന ഫിഫാ മഞ്ചേരിക്ക് ജിയോണി മൊബൈൽ ഉഷാ എഫ് സിയുടെ അപരാജിത കുതിപ്പു തടയാൻ കഴിയുമോ എന്നാണ് സെവൻസ് ലോകം ഉറ്റു നോക്കുന്നത്.

ഷൊർണ്ണൂർ അഖിലേന്ത്യാ സെവൻസിൽ ഇന്നു മൂന്നാം ദിവസം നേർക്കുനേർ വരുന്നത് ശാസ്താ മെഡിക്കൽസ് തൃശ്ശൂരും ലിൻഷാ മെഡിക്കൽസ് മണ്ണാർക്കാടുമാണ്. സീസണിൽ ഒരൊറ്റ മത്സരം മാത്രം വിജയിക്കാൻ കഴിഞ്ഞ ലിൻഷാ മെഡിക്കൽസ് മണ്ണാർക്കാടിന് തുടർച്ചയായ നാലാം പരാജയമാകും ഇന്നു പരാജയപ്പെട്ടാൽ സംഭവിക്കുക. ശാസ്താ മെഡിക്കൽസ് ആവട്ടെ പ്രകടനത്തിൽ സ്ഥിരത കണ്ടെത്താൻ മറുവശത്തു വിഷമിക്കുകയും ചെയ്യുന്നു. കുന്നമംഗലത്ത് ഇന്നു നടക്കുന്ന മത്സരത്തിൽ മെഡിഗാഡ് അരീക്കോട് അമിസാദ് അൽ മിൻഹാൽ വളാഞ്ചേരിയെ നേരിടും. അവസാന രണ്ടു മത്സരങ്ങളിലും സൂപ്പർ സ്റ്റുഡിയോ മലപ്പുറത്തോട് പരാജയപ്പെട്ടാണ് അൽ മിൻഹാൽ വളാഞ്ചേരി എത്തുന്നത്. മെഡിഗാഡ് അരീക്കോട് വരുന്നത് മങ്കട സെവൻസിൽ കരുത്തരായ ജിയോണി മൊബൈൽ ഉഷാ എഫ് സിയെ ഞെട്ടിച്ച് 4-4ന് സമനില പിടിച്ച മത്സരത്തിനു ശേഷമാണ്.

Leave A Reply

Your email address will not be published.