കുപ്പൂത്തിൽ ഫൈനൽ തേടി തൃശൂർ ശക്തികൾ

- Advertisement -

കുപ്പൂത്ത് അഖിലേന്ത്യാ സെവൻസ് ടൂർണമെന്റിലെ ആദ്യ ഫൈനലിസ്റ്റുകളെ ഇന്നറിയാം. ശാസ്താ മെഡിക്കൽസ് തൃശൂരും ജിയോണി മൊബൈൽസ് ഉഷ എഫ്സിയും തമ്മിലുള്ള രണ്ടാം പാദ സെമി ഫൈനൽ ഇന്ന് നടക്കും. ആദ്യ പാദ സെമി ഫൈനൽ ഇരു ടീമുകളും രണ്ടു ഗോളുകൾ വീതം നേടി സമനിലയിൽ പിരിഞ്ഞിരുന്നു. ജയിച്ചാൽ ഉഷ എഫ്സിയുടെ ആദ്യ ഫൈനൽ ആവും ഇത്, ശാസ്താ ഇതിനു മുൻപ് എടപ്പാളിൽ ഫൈനൽ കളിച്ചിരുന്നു.

കൊണ്ടോട്ടി അഖിലേന്ത്യ സെവന്സില് നേർക്കുനേർ വരുന്നത് ടോപ്‌മോസ്റ്റ് തലശ്ശേരിയും അൽ ശബാബ് തൃപ്പനച്ചിയുമാണ്. അവസാന ആറു അഖിലേന്ത്യാ സെവൻസ് മത്സരങ്ങളിലും വിജയം കണ്ടെത്താനാവാതെ കിതക്കുകയാണ് ടോപ് മോസ്റ്റ് തലശ്ശേരി. അൽ ശബാബ് തൃപ്പനച്ചിക്കും അവസാന രണ്ടു മത്സരങ്ങളിൽ വിജയമില്ല. മഞ്ചേരി അഖിലേന്ത്യ സെവന്സില് മൊട്ടമ്മൽ ബ്രദേഴ്‌സ് കെഎഫ്സി കാളികാവും എഫ്‌സി പെരിന്തൽമണ്ണയും തമ്മിലാണ് മത്സരം. മഞ്ചേരി ടൂർണമെന്റിൽ എഫ്‌സി പെരിന്തൽമണ്ണ അട്ടിമറികൾ സൃഷ്ടിച്ചു എല്ലാവരെയും ഞെട്ടിച്ചു മുന്നേറുകയാണ്. ആദ്യ മത്സരത്തിൽ ആതിഥേയരായ ഫിഫ മഞ്ചേരിയെ അട്ടിമറിച്ച എഫ്‌സി പെരിന്തൽമണ്ണ രണ്ടാം മത്സരത്തിൽ മെഡിഗാഡി അരീക്കോടിനേയും വീഴ്ത്തിയിരുന്നു. സീസണിൽ ഇതാദ്യമായാണ് കെഎഫ്‌സി കാളികാവും എഫ്‌സി പെരിന്തല്മണ്ണയും തമ്മിൽ ഏറ്റുമുട്ടുന്നത്.

കൂടുതൽ സെവൻസ് വാർത്തകൾക്കു വേണ്ടി സന്ദർശിക്കുക https://web.facebook.com/keralafootbal

Advertisement