ജയിക്കാൻ മറന്നു സൂപ്പർ, ശാസ്താ മെഡിക്കൽസ് രണ്ടു ഗോളിനു തകർത്തു

സൂപ്പർ സ്റ്റുഡിയോ മലപ്പുറത്തിന് പൊടുന്നനെ വന്ന കഷ്ടകാലം മാറുന്നില്ല. എടപ്പാൾ അഖിലേന്ത്യാ സെവൻസ് സെമി ആദ്യ പാദത്തിൽ ശാസ്താ മെഡിക്കൽസിനോട് പരാജയപ്പെട്ടതോടെ ജയമില്ലാത്ത അഞ്ചു മത്സരങ്ങളിലേക്ക് സൂപ്പർ സ്റ്റുഡിയോ മലപ്പുറം കൂപ്പു കുത്തി. ശാസ്താ മെഡിക്കൽസ് തൃശ്ശൂർ എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് സൂപ്പറിനെ പരാജയപ്പെടുത്തിയത്. രണ്ടാം പാദത്തിൽ ഇനി സമനില മതിയാകും ശാസ്തയ്ക്ക് ഫൈനൽ ഉറപ്പിക്കാൻ.

മാവൂരിൽ നടന്ന സെമി ആദ്യ പാദത്തിൽ ജയം മെട്ടമ്മൽ ബ്രദേഴ്സ് കെ എഫ് സി കാളിക്കാവിനായിരുന്നു. നൗഫലിന്റെ മിന്നും ഫ്രീകിക്ക് രക്ഷയായ മത്സരത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് കെ എഫ് സി കാളിക്കാവ് വിജയിച്ചത്. അടുത്ത മത്സരത്തിൽ സമനില നേടിയാൽ രണ്ടാം കിരീടത്തിനടുത്തെത്താം കെ എഫ് സി കാളിക്കാവിന്. കാളിക്കാവിന്റെ തുടർച്ചയായ മൂന്നാം ജയമാണിത്.

ഗോൾ മഴ പെയ്തത് മഞ്ചേരിയിലായിരുന്നു. കെ ആർ എസ് കോഴിക്കോടും സോക്കർ സ്പോർട്ടിംഗ് ഷൊർണ്ണൂരും ഏറ്റുമുട്ടിയപ്പോൾ പിറന്നത് ആറു ഗോളുകൾ. രണ്ടിനെതിരെ നാലു ഗോളുകൾക്ക് കെ ആർ എസ് കോഴിക്കോടിനെ മുക്കി സോക്കർ സ്പോർട്ടിംഗ് ഷൊർണ്ണൂരിന് വമ്പൻ വിജയം. സോക്കറിന്റെ തുടർച്ചയായ രണ്ടാം ജയമാണിത്.

എടത്തനാട്ടുകരയിൽ ബ്ലാക്ക് & വൈറ്റ് കോഴിക്കോടിന്റെ പരാജയമാണ് കണ്ടത്. എ വൈ സി ഉച്ചാരക്കടവിന്റെ ഉജ്ജ്വല പ്രകടനത്തിനു മുന്നിൽ കോഴിക്കോടിന്റെ കരുത്ത് വീണൂ. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു ഉച്ചാരക്കടവിന്റെ വിജയം. കൊണ്ടോട്ടിയിൽ ജവഹർ മാവൂർ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് ബേസ് പെരുമ്പാവൂരിനെ പരാജയപ്പെടുത്തി. കുപ്പൂത്തിൽ നടന്ന മത്സരത്തിൽ ജിയോണി മൊബൈൽ ഉഷാ എഫ് സി 2-1 എന്ന സ്കോറിന് സ്കൈ ബ്ലൂ എടപ്പാളിനെ പരാജയപ്പെടുത്തി.

കൂടുതൽ സെവൻസ് വാർത്തകൾക്കു വേണ്ടി സന്ദർശിക്കുക https://web.facebook.com/keralafootbal

Previous articleഖേലെയൊ : അണ്ടർ 17 ഫിഫാ വേൾഡ് കപ്പ് മാസ്‌കോട്ട്
Next articleബയേൺ, ലെപ്സിഗ്, ഡോർട്ട്മുണ്ട് ഇറങ്ങുന്നു