കുപ്പൂത്തിൽ ശാസ്താ മെഡിക്കൽസ് തൃശ്ശൂർ ഫൈനലിൽ

- Advertisement -

കുപ്പൂത്ത് അഖിലേന്ത്യാ സെവൻസ് ടൂർണമെന്റിൽ നടന്ന തൃശ്ശൂർ ശക്തികളുടെ പോരാട്ടത്തിൽ ശാസ്താ മെഡിക്കൽസ് തൃശ്ശൂരിന് ജയം. സെമി ഫൈനൽ രണ്ടാം പാദത്തിൽ എതിരില്ലാത്ത മൂന്നു ഗോളുകൾക്കാണ് ശാസ്താ മെഡിക്കൽസ് തൃശ്ശൂർ ഉഷാ എഫ് സി തൃശ്ശൂരിനെ തകർത്തത്. ജയത്തോടെ ശാസ്താ മെഡിക്കൽസ് തൃശ്ശൂർ ഫൈനലിലെത്തി. നേരത്തെ ഇരു ടീമുകളും തമ്മിലുള്ള ആദ്യ പാദ സെമി ഫൈനൽ സമനിലയിൽ അവസാനിച്ചിരുന്നു. ശാസ്താ മെഡിക്കൽസ് തൃശ്ശൂരിന് ഇത് സീസണിലെ രണ്ടാം ഫൈനലാണ്.

തുവ്വൂർ അഖിലേന്ത്യാ സെവൻസിൽ ടോപ്പ് മോസ്റ്റ് തലശ്ശേരി അൽ ശബാബ് ത്രിപ്പനച്ചിയെ പരാജയപ്പെടുത്തി. രണ്ടിനെതിരെ നാലു ഗോളുകൾക്കായിരുന്നു ടോപ്പ് മോസ്റ്റ് തലശ്ശേരിയുടെ വിജയം. അൽ ശബാബ് ത്രിപ്പനച്ചിയുടെ തുടർച്ചയായ മൂന്നാം പരാജയമാണിത്.

മഞ്ചേരിയിലെ എഫ് സി പെരിന്തൽമണ്ണ മെട്ടമ്മൽ ബ്രദേഴ്സ് കെ എഫ് സി കാളിക്കാവ് മത്സരം പെനാൾട്ടി ഷൂട്ടൗട്ടിൽ എത്തേണ്ടി വന്നു വിജയികളെ തീരുമാനിക്കാൻ. നിശ്ചിത സമയത്ത് ഗോൾ രഹിത സമനിലയിൽ പിരിഞ്ഞ മത്സരം പെനാൾട്ടിയിൽ എത്തിയപ്പോൾ ഭാഗ്യം മെട്ടമ്മൽ ബ്രദേഴ്സ് കെ എഫ് സി കാളിക്കാവിന്റെ കൂടെ നിന്നു. പെനാൾട്ടിയിൽ 5-4ന് വിജയിച്ച് കെ എഫ് സി കാളിക്കാവ് സെമിയിലേക്ക് യോഗ്യത നേടി

കൂടുതൽ സെവൻസ് വാർത്തകൾക്കു വേണ്ടി സന്ദർശിക്കുക https://web.facebook.com/keralafootbal

Advertisement