Site icon Fanport

സന്തോഷ് ട്രോഫി; സർവീസസിന് ജയം

സന്തോഷ് ട്രോഫി ഫൈനൽ റൗണ്ടിൽ സർവീസസിന് ആദ്യ വിജയം. ഇന്ന് വൈകിട്ട് നടന്ന ഗ്രൂപ്പ് എ പോരാട്ടത്തിൽ ഡെൽഹിയെ ആണ് സർവീസസ് പരാജയപ്പെടുത്തിയത്. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു സർവീസസിന്റെ വിജയം. എട്ടാം മിനുട്ടിൽ ബികാഷ് താപയും 68ആം മിനുട്ടിൽ പെനാൾട്ടിയിലൂടെ ക്യാപ്റ്റൻ സുരേഷ് മീട്ടേയുമാണ് സർവീസസിന്റെ ഗോളുകൾ നേടിയത്. ആയുഷ് അധികാരി ആയിരുന്നു ഡെൽഹിയുടെ ഗോൾ നേടിയത്. ആദ്യ മത്സരത്തിൽ സർവീസസ് ഗോവയോടെ സമനില വഴങ്ങിയിരുന്നു.

നാളെ നടക്കുന്ന മത്സരത്തിൽ സിക്കിം കർണാടകയേയും, മഹാരാഷ്ട്ര ആസാമിനെയും നേരിടും.

Exit mobile version