സലീലിന്റെ ഏക ഗോളിൽ ഫിഫാ മഞ്ചേരി സബാനെ കീഴ്പ്പെടുത്തി

- Advertisement -

ഫിഫാ മഞ്ചേരി സീസണിലെ തങ്ങളുടെ മൂന്നാം മത്സരത്തിലും വിജയിച്ചു. ഇന്ന് വലപ്പാട് അഖിലേന്ത്യാ സെവൻസിൽ നടന്ന പോരാട്ടത്തിൽ സ്മാക് മീഡിയ സബാൻ കോട്ടക്കലിനെ ആണ് ഫിഫാ മഞ്ചേരി പരാജയപ്പെടുത്തിയത്. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു ഫിഫയുടെ വിജയം. ഫിഫയ്ക്കായി സലീൽ ആണ് സ്കോർ ചെയ്തത്.

ഇന്ന് എടത്തനാട്ടുകരയിൽ നടന്ന ആവേശ പോരാട്ടത്തിൽ ഉഷാ എഫ് സി തൃശ്ശൂർ ടൗൺ എഫ് സി പടന്ന ടോപ്പ് മോസ്റ്റ് തലശ്ശേരിയെ തോൽപ്പിച്ചു. രണ്ടിനെതിരെ മൂന്നു ഗോളുകൾക്ക് ആയിരുന്നു ഉഷയുടെ ജയം.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement