സഫ്വാന്റെ ഇരട്ട ഗോളിൽ അൽ മദീന ചെർപ്പുള്ളശ്ശേരിക്ക് ജയം

- Advertisement -

ഒതുക്കുങ്ങൽ നടക്കുന്ന ക്ലബ് ഫുട്ബോൾ ടൂർണമെന്റിന്റെ രണ്ടാം ദിനത്തിൽ മുസാഫിർ എഫ് സി അൽ മദീന ചെർപ്പുള്ളശ്ശേരിക്ക് തകർപ്പൻ ജയം. എഫ് സി ഗോവയെ നേരിട്ട അൽ മദീന എതിരില്ലാത്ത മൂന്നു ഗോളുകൾക്കാണ് വിജയിച്ചത്. സഫ്വാൻ നേടിയ ഇരട്ട ഗോളുകളാണ് മദീനയുടെ ജയത്തിന് ബലമായത്.

ബിച്ചുപ്പയും മദീനയ്ക്കു വേണ്ടി ഇന്ന് സ്കോർ ചെയ്തു. കൊപ്പം അഖിലേന്ത്യാ സെവൻസിലും എഫ് സി ഗോവയെ മദീന തോൽപ്പിച്ചിരുന്നു. ജയക്കെതിരെ ഏറ്റ അപ്രതീക്ഷിത തോൽവിയിൽ നിന്ന മദീന ഇതീടെ കരകയറി.

ഇന്ന് മമ്പാട് അഖിലേന്ത്യാ സെവൻസിൽ നടന്ന പോരാട്ടത്തിൽ ഓസ്കോർ സ്പോർടിംഗ് ഷൊർണ്ണൂർ ടൗൺ എഫ് സി തൃക്കരിപ്പൂരിനെ കീഴടക്കി. രണ്ടിനെതിരെ മൂന്നു ഗോളുകൾക്കാണ് സോക്കർ ഷൊർണ്ണൂർ ജയിച്ചത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement