Site icon Fanport

തുടർ വിജയങ്ങളിൽ റെക്കോർഡ് ഇടാൻ സബാൻ കോട്ടക്കൽ ഇന്ന് ഫ്രണ്ട്സ് മമ്പാടിന് എതിരെ

സെവൻസിൽ ഇന്ന് 9 മത്സരങ്ങൾ നടക്കും. ഇന്നത്തെ മത്സരങ്ങൾ സബാൻ കോട്ടക്കലിന്റെ മത്സരത്തിന് ഒരു പ്രത്യേകതയുണ്ട് ഇന്ന് സബാൻ വിജയിച്ചാൽ സബാന്റെ തുടർച്ചയായ എട്ടാം വിജയം ആകും ഇത്. ഇന്ന് മണ്ണാർക്കാട് സെവൻസിൽ ഫ്രണ്ട്സ് മമ്പാടിനെ ആണ് സബാൻ കോട്ടക്കൽ നേരിടുന്നത്. ഫാൻപോർട്ട് റെക്കോർഡുകൾ സൂക്ഷിക്കാൻ തുടങ്ങിയ അവസാന മൂന്നു സീസണുകളിൽ ഇതുവരെ സബാൻ കോട്ടക്കൽ തുടർച്ചയായി എട്ടു മത്സരങ്ങൾ ജയിച്ചിട്ടില്ല. കഴിഞ്ഞ സീസണിലെ ഏഴു തുടർ ജയങ്ങൾ എന്ന റെക്കോർഡ് ആണ് സബാൻ ഇന്ന് മറികടക്കാൻ ഒരുങ്ങുന്നത്.

ഈ സീസണിൽ അവസാനമായി ഫിഫാ മഞ്ചേരിയോട് എടത്തനാട്ടുകര ഫൈനലിൽ ആണ് സബാൻ പരാജയപ്പെട്ടത്. അതിനു ശേഷമുള്ള ഏഴു മത്സരങ്ങളും സബാൻ വിജയിച്ചു.

സബാന്റെ അവസാന ഏഴു മത്സരങ്ങൾ;

സബാൻ 3-1 ടൗൺ ടീം
സബാൻ 3-1 പെരിന്തൽമണ്ണ
സബാൻ 2-0 സോക്കർ ഷൊർണ്ണൂർ
സബാൻ 2-1 ബെയ്സ് പെരുമ്പാവൂർ
സബാൻ 3-0 ജിംഖാന
സബാൻ 3-3 റോയൽ ട്രാവൽസ് (ടോസിൽ സബാൻ ജയിച്ചു)
സബാൻ 6-2 ശാസ്താ മെഡിക്കൽസ്

ഇന്നത്തെ ഫിക്സ്ചറുകൾ;

കൊപ്പം:
ലിൻഷ മെഡിക്കൽസ് vs കെ അർ എസ് കോഴിക്കോട്

ഇരിക്കൂർ:
ലക്കി സോക്കർ vs അഭിലാഷ്

താമരശ്ശേരി:
കെ എഫ് സി കാളികാവ് vs എഫ് സി തൃക്കരിപ്പൂർ

വണ്ടൂർ:
ശാസ്താ തൃശ്ശൂർ vs എ വൈ സി ഉച്ചാരക്കടവ്

മണ്ണാർക്കാട്:
സബാൻ കോട്ടക്കൽ vs ഫ്രണ്ട്സ് മമ്പാട്

കോട്ടക്കൽ;
ഫിഫാ മഞ്ചേരി vs സ്കൈ ബ്ലൂ

മൊറയൂർ:
സൂപ്പർ സ്റ്റുഡിയോ vs ഉഷാ തൃശ്ശൂർ

മങ്കട:
അൽ മദീന vs റോയൽ ട്രാവൽസ് കോഴിക്കോട്

ഒളവണ്ണ:
എഫ് സി പെരിന്തൽമണ്ണ vs ടൗൺ ടീം അരീക്കോട്

Exit mobile version