ഫ്രണ്ട്സ് മമ്പാടിനെ നാലു ഗോളുകൾക്ക് തകർത്ത് സബാൻ കോട്ടക്കൽ

- Advertisement -

കൊപ്പം അഖിലേന്ത്യാ സെവൻസിൽ സ്മാക്ക് മീഡിയ സബാൻ കോട്ടക്കലിന് വൻ വിജയം. ഇന്നലെ സെമി ഫൈനലിൽ ഫ്രണ്ട്സ് മമ്പാടിനെ നേരിട്ട സബാൻ കോട്ടക്കൽ എതിരില്ലാത്ത നാലു ഗോളുകൾക്കാണ് വിജയിച്ചത്. മികച്ച ഫോമിൽ ഉണ്ടായിരുന്ന മമ്പാടിന് അപ്രതീക്ഷിത തോൽവി ആയി ഇത്.

മമ്പാട് അഖിലേന്ത്യാ സെവൻസിൽ ഇന്നലെ നടന്ന പോരാട്ടത്തിൽ ഗ്രാന്റ് ഹൈപ്പർ കെ എഫ് സി കാളിക്കാവ് പെനാൾട്ടി ഷൂട്ടൗട്ടിൽ ഓസ്കാർ സോക്കർ ഷൊർണ്ണൂരിനെ തോൽപ്പിച്ചു. നിശ്ചിത സമയത്ത് മത്സരം ഗോൾ രഹിത സമനിലയിൽ ആയിരുന്നു.


പെരിന്തൽമണ്ണ അഖിലേന്ത്യാ സെവൻസിൽ നടന്ന പോരാട്ടത്തിലും ഇന്ന് ഗോളുകൾ പിറന്നില്ല. മുസാഫിർ എഫ് സി അൽ മദീന ചെർപ്പുള്ളശ്ശേരിയും എഫ് സി പെരിന്തൽമണ്ണയും തമ്മിൽ നടന്ന മത്സരം ഗോൾ രഹിത സമനിലയിൽ അവസാനിക്കുക ആയിരുന്നു. മത്സരം മറ്റൊരു ദിവസത്തേക്ക് മാറ്റി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement