Site icon Fanport

എടത്തനാട്ടുകരയിൽ ഇന്ന് ഫൈനൽ, ഫിഫാ മഞ്ചേരിയും സബാൻ കോട്ടക്കലും നേർക്കുനേർ

എടത്തനാട്ടുകര അഖിലേന്ത്യാ സെവൻസിൽ ഇന്ന് ഫൈനൽ നടക്കും. ശക്തമായ പോരാട്ടമാണ് ഫൈനലിൽ നടക്കാൻ പോകുന്നത്. കരുത്തരായ ഫിഫാ മഞ്ചേരിയും സബാൻ കോട്ടക്കലുമാണ് ഫൈനലിൽ ഏറ്റുമുട്ടുന്നത്. സെമി ലീഗിൽ കളിച്ച മൂന്ന് മത്സരങ്ങളും ജയിച്ച് ഒന്നാമത് എത്തിയാണ് സബാൻ ഫൈനൽ ഉറപ്പിച്ചത്. സെമി ലീഗിൽ എ വൈ സി പിന്മാറിയത് കൊണ്ട് കിട്ടിയ മൂന്ന് പോയന്റും ലിൻഷക്ക് എതിരായ സമനിലയും ആണ് ഫിഫയെ ഫൈനലിൽ എത്തിച്ചത്.

സെമി ലീഗിൽ ലിൻഷ മണ്ണാർക്കാടിനും ഫിഫാ മഞ്ചേരിക്കും തുല്യ പോയന്റുകൾ ആയിരുന്നു ഉണ്ടായിരുന്നത്. ഇന്നലെ നടന്ന ടോസിലൂടെയാണ് ഫിഫ ഫൈനലിൽ കളിക്കാൻ തീരുമാനമായത്. ഇരുടീമുകൾക്കും ഇന്ന് ലക്ഷ്യം ആദ്യ കിരീടമാകും. ഇതിനു മുമ്പ് നേരിട്ടപ്പോൾ 1-0 എന്ന സ്കോറിനായിരുന്നു ഫിഫയെ സബാൻ തോല്പ്പിച്ചത്.

സബാനും ഫിഫയും കളിച്ച അവസാന 8 മത്സരങ്ങളിൽ 2 മത്സരം മാത്രമെ ഫിഫ വിജയിച്ചിട്ടുള്ളൂ. സബാൻ നാലു മത്സരം ജയിച്ചപ്പോൾ രണ്ടെണ്ണം സമനില ആയി.

Exit mobile version