വെള്ളമുണ്ടയിൽ സബാൻ കോട്ടക്കലിന് വൻ വിജയം

- Advertisement -

സബാൻ കോട്ടക്കലിന് വെള്ളമുണ്ട അഖിലേന്ത്യാ സെവൻസിൽ ഗംഭീര വിജയം. വെള്ളമുണ്ടയിൽ സ്കൈബ്ലൂ എടപ്പാളിനെ ആയിരുന്നു ഇന്നലെ സബാൻ കോട്ടക്കൽ നേരിട്ടത്. ഇന്നലെ നടന്ന പോരാട്ടത്തിൽ എതിരില്ലാത്ത നാലു ഗോളുകളുടെ വിജയം നേടാൻ സബാൻ കോട്ടക്കലിനായി. സ്കൈ ബ്ലൂ എടപ്പാളിന് ഇത് തുടർ പരാജയങ്ങളുടെ സമയമാണ്.

ഇന്ന് വെള്ളമുണ്ട അഖിലേന്ത്യാ സെവൻസിൽ സോക്കർ ഷൊർണ്ണൂർ കെ ആർ എസ് കോഴിക്കോടിനെ നേരിടും.

Advertisement