മമ്മദും ബ്രൂസും വല കുലുക്കി, സബാന് ജയം

- Advertisement -

പാണ്ടിക്കാടിൽ സബാൻ കോട്ടക്കൽ അടുത്ത റൗണ്ടിലേക്ക്‌. ഇന്ന് പാണ്ടിക്കാട് അഖിലേന്ത്യാ സെവൻസിൽ മികച്ച വിജയം തന്നെ സബാൻ കോട്ടക്കൽ സ്വന്തമാക്കി. ഫ്രണ്ട്സ് മമ്പാട് ആയിരുന്നു സബാൻ കോട്ടക്കലിന്റെ എതിരാളികൾ. എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് മത്സരം സബാൻ വിജയിച്ചത്. സബാനു വേണ്ടി ആദ്യം ബ്രൂസ് ആൺ വലകുലുക്കിയത്. രണ്ടാം പകുതിയിൽ മമ്മദ് ലീഡ് ഇരട്ടിയാക്കുകയും ചെയ്തു.

നാളെ പാണ്ടിക്കാട് സെവൻസിൽ കെ എഫ് സി കാളിക്കാവ് ഫിഫാ മഞ്ചേരിയെ നേരിടും.

Advertisement