primus mobile
primus mobile

സബാൻ കോട്ടക്കലിന്റെ കൊയപ്പയിലെ മാജിക് കംബാക്ക്, സീസൺ മെമ്മറീസ്

5, Saban Kottakkal 3-3 Fitwell Kozhikode

Date: April 3 2017

Venue: Koduvalli

കൊയപ്പ അഖിലേന്ത്യാ സെവൻസിലാണ് ഹയർ സബാൻ കോട്ടകലിന്റെ ഗംഭീര തിരിച്ചുവരവ് കണ്ടത്. ഹയർ സബാൻ കോട്ടക്കലും ഫിറ്റ് വെൽ കോഴിക്കോടും ഏറ്റുമുട്ടിയ മത്സരത്തിന്റെ ആദ്യ പകുതി അവസാനിച്ചപ്പോൾ ഫിറ്റ് വെൽ കോഴിക്കോട് ഏകപക്ഷീയമായ മൂന്നു ഗോളുകൾക്ക് മുന്നിൽ.

തൊട്ടുമുമ്പത്തെ ദിവസം അൽ മദീന ചെർപ്പുള്ളശ്ശേരിയെ തകർത്തെത്തിയ ഹയർ സബാനെ എവിടെയും കാണാനെ ഇല്ലല്ലോ എന്ന് സെവൻസ് പ്രേമികൾ നിനച്ച സമയം. രണ്ടാം പകുതിയിൽ ആ ഹയർ സബാൻ വന്നു.

മദീനയ്ക്കെതിരെ ഇരട്ടഗോൾ നേടിയ താരം കെൽവിൻ തന്നെ രണ്ടാം ദിവസവും ഇരട്ട ഗോൾ നേടിക്കൊണ്ട് സബാനെ കളിയിലേക്ക് തിരികെ കൊണ്ട് വന്നു. കളി അവസാനിക്കൻ നിമിഷങ്ങൾ മാത്രം ബാക്കിയുള്ളപ്പോൾ ജെറീഷിന്റെ ഒരു ലോംഗ് റേഞ്ചർ. ഹയർ സബാൻ കോട്ടക്കലിന് അർഹിച്ച സമനില.

കളി നിശ്ചിത സമയം കഴിഞ്ഞ് എക്സ്ട്രാ ടൈമും കഴിഞ്ഞ് പെനാൾട്ടിയും കഴിഞ്ഞിട്ടും ഇരുടീമുകളും തുല്യർ. അവസാനം വിജയം ടോസിന്റെ ഭാഗ്യത്തിനു വിട്ടു. തിരിച്ചുവരവിലെ സബാന്റെ പരിശ്രമത്തെ ഭാഗ്യം അംഗീകരിച്ചു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Leave a Comment