Site icon Fanport

ഒതുക്കുങ്ങലിൽ സബാനെ തോൽപ്പിച്ച് ലിൻഷ സെമി ഫൈനലിൽ

ഒതുക്കുങ്ങലിൽ ലിൻഷാ മണ്ണാർക്കാട് സെമി ഫൈനലിലേക്ക് കടന്നു. ഇന്നലെ ഒതുക്കുങ്ങൽ റോയൽ കപ്പിൽ നടന്ന ശക്തരുടെ പോരാട്ടത്തിൽ സബാൻ കോട്ടക്കലിന്ര് ആണ് ലിൻഷാ മണ്ണാർക്കാട് പരാജയപ്പെടുത്തിയത്. ശക്തമായ പോരാട്ടത്തിന് ഒടുവിൽ പെനാൾട്ടി ഷൂട്ടൗട്ടിൽ ആയിരുന്നു ലിൻഷയുടെ വിജയം. നിശ്ചിത സമയത്ത് 2-2 എന്നായിരുന്നു സ്കോർ. തുടർന്ന് പെനാൾട്ടിയിൽ കളി ലിൻഷ സ്വന്തമാക്കുകയായിരുന്നു.

മത്സരത്തിൽ സഫുവാൻ ലിൻഷയ്ക്ക് വേണ്ടി നേടിയ ലോങ് ഫ്രീകിക്ക് ഗോൾ ഗ്യാലറിയെ ഞെട്ടിച്ചു. ലിൻഷ മണ്ണാർക്കാടിന്റെ തുടർച്ചയായ ആറാം വിജയമാണിത്. സബാന്റെ സീസണിലെ ആദ്യ തോൽവിയും. ഇന്ന് ഒതുക്കുങ്ങലിൽ ആദ്യ സെമിയിൽ ഫിഫാ മഞ്ചേരി സ്കൈ ബ്ലൂ എടപ്പാളിനെ നേരിടും.

Exit mobile version