Site icon Fanport

സബാനോട് കണക്കു തീർത്ത് ലിൻഷാ മണ്ണാർക്കാട്

ഈ സീസൺ സെവൻസിലെ ആവേശ പോരാട്ടമായി മാറുകയാണ് ലിൻഷയും സബാനും തമ്മിൽ ഉള്ള പോരാട്ടം. ഇന്ന് വാണിയമ്പലം അഖിലേന്ത്യാ സെവൻസിൽ സബാൻ കോട്ടക്കലും ലിൻഷാ മണ്ണാർക്കാടും വീണ്ടും ഏറ്റുമുട്ടി. ഇത്തവണ വിജയം ലിൻഷയ്ക്ക് ഒപ്പമായിരുന്നു. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു ലിൻഷയുടെ വിജയം.

സീസണിൽ ഇതിനു മുമ്പ് രണ്ട് തവണ സബാനും ലിൻഷയും നേർക്കുനേർ വന്നിട്ടുണ്ട്. അതിൽ ഇരുടീമുകളും ഒരോ ജയം വീതം ആണ് സ്വന്തമാക്കിയത്. അവസാനം ഏറ്റുമുട്ടിയപ്പോൾ ലിൻഷയെ എതിരില്ലാത്ത നാലു ഗോളുകൾക്ക് സബാൻ തോൽപ്പിച്ചിരുന്നു. അതിന്റെ കണക്കാണ് ലിൻഷ ഇന്ന് തീർത്തത്. ലിൻഷയോട് മാത്രമേ ഈ സീസണിൽ സബാൻ പരാജയപ്പെട്ടിട്ടുള്ളൂ.

Exit mobile version