തിരൂർ തുവക്കാടിൽ ഫിഫാ മഞ്ചേരിയെ വീഴ്ത്തി സബാൻ കോട്ടക്കലിന് കിരീടം

- Advertisement -

തിരൂർ തുവക്കാട് സെവൻസിൽ സ്മാക്ക് മീഡിയ സബാൻ കോട്ടക്കലിന് കിരീടം. ഇന്നലെ നടന്ന ഫൈനലിൽ കരുത്തരായ ഫിഫാ മഞ്ചേരിയെ തോൽപ്പിച്ചാണ് സബാൻ കോട്ടക്കൽ കിരീടം ഉയർത്തിയത്. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു വിജയം. വിദേശതാരം കെൽവിനാണ് നിർണായകമായ ഗോൾ സബാനായി നേടിയത്.

സബാൻ കോട്ടക്കലിന്റെ സീസണിലെ ഏഴാം കിരീടമാണിത്. ഇതോടെ കിരീടങ്ങളുടെ എണ്ണത്തിൽ റോയൽ ട്രാവൽസിനൊപ്പം എത്തി സബാൻ കോട്ടക്കൽ. സെമിയിൽ റോയൽ ട്രാവൽസ് കോഴിക്കോടിനെ തോൽപ്പിച്ചാണ് സബാൻ കോട്ടക്കൽ ഫൈനലിലേക്ക് കടന്നത്. എതിരില്ലാത്ത രണ്ടു ഗോളുകൾക്കായിരുന്നു സെമിയിലെ സബാൻ കോട്ടക്കലിന്റെ വിജയം.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement