
ചെർപ്പുളശ്ശേരി അഖിലേന്ത്യാ സെവൻസിന്റെ ഫൈനലിൽ സ്മാക്ക് മീഡിയ സബാൻ കോട്ടക്കൽ വിജയക്കൊടി പറത്തി. ഇന്നലെ കലാശപോരാട്ടത്തിൽ എഫ് സി തൃക്കരിപ്പൂരിനെ നേരിട്ട സബാൻ എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് വിജയിച്ചത്. സബാൻ കോട്ടകലിന്റെ സീസണിലെ നാലാം കിരീടമാണ് ഇത്. സീസണിൽ റോയൽ ട്രാവൽസ് മാത്രമെ സബാനെക്കാൾ കിരീടം ഉയർത്തിയിട്ടുള്ളൂ.
കഴിഞ്ഞ ദിവസം നടന്ന സെമി ഫൈനലിൽ റോയൽ ട്രാവൽസിനെ പരാജയപ്പെടുത്തിയാണ് സബാൻ കോട്ടക്കൽ ഫൈനലിലേക്ക് കടന്നത്. ഒന്നിനെതിരെ മൂന്നു ഗോളുകൾക്കായിരുന്നു സബാൻ കോട്ടക്കലിന്റെ സെമിയിലെ ജയം.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial