കണക്ക് തീർത്ത് തളിപ്പറമ്പിൽ സ്മാക്ക് മീഡിയ സബാന് രണ്ടാം കിരീടം

- Advertisement -

സ്മാക്ക് മീഡിയ സബാൻ കോട്ടക്കലിന്റെ ഇന്നത്തെ കിരീടനേട്ടത്തിന് ഇരട്ടി മധുരമാണ്. ഒതുക്കുങ്ങൽ അഖിലേന്ത്യാ സെവൻസിന്റെ ഫൈനലിൽ ലക്കി സോക്കർ ആലുവയ്ക്ക് മുന്നിൽ അടിയറവു പറയേണ്ടതിന്റെ കണക്ക് ചൂടാറും മുന്നേ ഇന്ന് സബാൻ തീർത്തു. തളിപ്പറമ്പ് അഖിലേന്ത്യാ സെവൻസിലായിരുന്നു സബാൻ ഇന്ന് ലക്കി സോക്കർ ആലുവയെ വീഴ്ത്തി കിരീടം ഉയർത്തിയത്.

ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു സബാന്റെ ജയം. 27ആം മിനുട്ടിൽ കെല്വിനിലൂടെ സബാനാണ് ആദ്യം മുന്നിൽ എത്തിയത്‌. എന്നാൽ 43ആം മിനുട്ടിൽ സിറാജിന്റെ ഗോളിലൂടെ ലക്കി സോക്കർ ആലുവ സമനില പിടിച്ചു. കളി തീരാൻ ഏഴു മിനുട്ട് മാത്രം ശേഷിക്കേ ബെഞ്ചമിനാണ് സബാന് കിരീടം ഉറപ്പിച്ച വിജയ ഗോൾ നേടിയത്.

സബാന്റെ സീസണിലെ രണ്ടാം കിരീടമാണിത്. കൊപ്പം അഖിലേന്ത്യാ സെവൻസിലും സബാൻ കിരീടം നേടിയിരുന്നു. വിജയ ഗോളടക്കം ടൂർണമെന്റിൽ ഉടനീളം മികച്ച പ്രകടനം നടത്തിയ സബാന്റെ ബെഞ്ചമിനാണ് ടൂർണമെന്റിലെ മികച്ച താരം‌. ലക്കി സോക്കർ ആലുവയുടെ കുഞ്ചു ആണ് ടൂർണമെന്റിലെ ടോപ്പ് സ്കോറർ.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement