സബാനെ ഞെട്ടിച്ച് കെ ആർ എസ് കോഴിക്കോട്

- Advertisement -

സീസണിൽ അത്യുഗ്രൻ ഫോമിലായിരുന്ന സബാൻ കോട്ടക്കലിന് ഞെട്ടിക്കുന്ന പരാജയ. ഒളവണ്ണ അഖിലേന്ത്യാ സെവൻസിന്റെ രണ്ടാം ദിവസത്തെ മത്സരത്തിൽ ആണ് സബാൻ തോൽവി നേരിടേണ്ടി വന്നത്. ഇന്നലെ നടന്ന മത്സരത്തിൽ കെ ആർ എസ് കോഴിക്കോട് സബാനെ പരാജയപ്പെടുത്തികയായിരുന്നു. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു കെ ആർ എസ് കോഴിക്കോടിന്റെ ജയം. അവസാന മൂന്നു മത്സരങ്ങളും ജയിച്ച് നല്ല ഫോമിലായിരുന്നു സബാൻ ഇന്നലെ വരെ ഉണ്ടായിരുന്നത്. കെ ആർ എസ് കോഴിക്കോടിന് ഇത് സീസണിലെ മൂന്നാം ജയം മാത്രമാണ്.

നാളെ ഒളവണ്ണ സെവൻസിൽ ഫിറ്റ്വെൽ കോഴിക്കോട് അൽ ശബാബ് തൃപ്പനച്ചിയെ നേരിടും.

Advertisement