Picsart 23 02 18 00 20 43 073

സബാൻ കോട്ടക്കലിന് സീസണിലെ ആദ്യ കിരീടം

അഖിലേന്ത്യാ സെവൻസ് 2022-23 സീസണിലെ ആദ്യ കിരീടം സബാൻ കോട്ടക്കൽ ഇന്ന് സ്വന്തമാക്കി. ഇന്ന് കരിങ്ങാട് കുപ്പൂത്ത് സെവൻസിലാണ് സബാൻ കോട്ടക്കൽ കിരീടത്തിൽ മുത്തമിട്ടത്. ഇന്ന് നടന്ന ഫൈനലിൽ യുണൈറ്റഡ് എഫ് സി നെല്ലിക്കുത്തിനെ ആണ് സബാൻ കോട്ടക്കൽ പരാജയപ്പെടുത്തിയത്. ഏകപക്ഷീയമായ മത്സരമാണ് ഇന്ന് ഫൈനലിൽ കണ്ടത്. ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് ആയിരുന്നു സബാൻ ജയിച്ചത്.

ഇന്ന് ആദ്യ പകുതിയിൽ തന്നെ സബാൻ 4 ഗോളുകൾക്ക് മുന്നിൽ ആയിരുന്നു. അതുകൊണ്ട് തന്നെ രണ്ടാം പകുതിയിൽ സബാന് കാര്യങ്ങൾ വളരെ എളുപ്പമായി. കരിങ്ങാട് ഗ്രൗണ്ടിൽ സെമി ഫൈനലിൽ ബി എഫ് സി പാണ്ടിക്കാടിനെ പരാജയപ്പെടുത്തി ആണ് സബാൻ ഫൈനലിലേക്ക് മുന്നേറിയത്.

Exit mobile version