കൊപ്പത്തും സബാൻ കോട്ടക്കലിന് വിജയം

സബാൻ കോട്ടക്കൽ തങ്ങളുടെ ഈ സീസണിലെ ഗംഭീര ഫോം തുടരുന്നു. ഇന്നലെ കൊപ്പം അഖിലേന്ത്യാ സെവൻസിൽ ആയിരുന്നു സബാൻ കോട്ടക്കലിന്റെ തകർപ്പൻ പ്രകടനം. എഫ് സി കൊണ്ടോട്ടിയെ നേരിട്ട സബാൻ കോട്ടക്കൽ ഒന്നിനെതിരെ മൂന്നു ഗോളുകളുടെ വിജയം സ്വന്തമാക്കി. സബാൻ കോട്ടക്കലിന്റെ തുടർച്ചയായ നാലാം ജയമാണിത്. അവസാന 12 മത്സരങ്ങളിൽ 11 മത്സരങ്ങളും സബാൻ കോട്ടക്കൽ വിജയിച്ചു.

ഇന്ന് കൊപ്പം അഖിലേന്ത്യാ സെവൻസിൽ കെ ആർ എസ് കോഴിക്കോട് അൽ മിൻഹാൽ വളാഞ്ചേരിയെ നേരിടും.