ജവഹറിനെ തോൽപ്പിച്ച് സബാൻ കോട്ടക്കൽ

സബാൻ കോട്ടക്കൽ വീണ്ടും തങ്ങളുടെ മികച്ച ഫോമിലേക്ക് ഉയരുന്നു. ഇന്ന് പാലത്തിങ്ങൽ അഖിലേന്ത്യാ സെവൻസിൽ മികച്ച വിജയം തന്നെ സബാൻ കോട്ടക്കൽ സ്വന്തമാക്കി. ജവഹർ മാവൂരിനെ ആയിരുന്നു സബാൻ നേരിട്ടത്. എതിരില്ലാത്ത ഒരു ഗോളിന് മത്സരം ജയിക്കാൻ സബാനായി. സീസണിൽ ഇത് രണ്ടാം തവണയാണ് സബാൻ കോട്ടക്കൽ ജവഹർ മാവൂരിനെ തോൽപ്പിക്കുന്നത്.

നാളെ പാലത്തിങ്ങലിൽ കെ ആർ എസ് കോഴിക്കോട് മെഡിഗാഡ് അരീക്കോടിനെ നേരിടും.,