എടക്കരയിൽ സബാനെ ഞെട്ടിച്ച് അഭിലാഷ് കുപ്പൂത്ത്

- Advertisement -

എടക്കര അഖിലേന്ത്യാ സെവൻസിൽ കരുത്തരായ സബാൻ കോട്ടക്കലിന് തോൽവി. ഇന്നലെ അഭിലാഷ് കുപ്പൂത്ത് ആണ് സബാം കോട്ടക്കലിനെ പരാജപ്പെടുത്തിയത്. ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു അഭിലാഷ് കുപ്പൂത്തിന്റെ വിജയം. സീസണിൽ ആദ്യമായാണ് അഭിലാഷ് കുപ്പൂത്ത് സബാൻ കോട്ടക്കലിനെ തോൽപ്പിക്കുന്നത്. സീസൺ അവസാനത്തോട് അടുക്കുമ്പോൾ സബാന് ഫോം നഷ്ടപ്പെടുന്നതാണ് കാണാൻ കഴിയുന്നത്.

ഇന്നലെ കർക്കിടാംകുന്നിൽ നടന്ന ശാസ്ത തൃശ്ശൂരും എ വൈ സി ഉച്ചാരക്കടവും തമ്മിലുള്ള മത്സരം മഴ കാരണം മാറ്റി വെച്ചിരുന്നു.

Advertisement