സ്മാക്ക് മീഡിയ സബാന് മൂന്നു ഗോള്‍ വിജയം

- Advertisement -

കൊപ്പം അഖിലേന്ത്യാ സെവന്‍സില്‍ സ്മാക് മീഡിയ സബാന്‍ കൊട്ടക്കലിന് തകര്പ്പന്‍ ജയം. ഇന്ന നടന്ന മത്സരത്തില്‍ സ്കൈ ബ്ലൂ എടപ്പാളിനെയാണ് സബാന്‍ കോട്ടക്കല്‍ പരാജയപ്പെടുത്തിയത്. എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്കായിരുന്നു സബാന്റെ വിജയം. സബാനു വേണ്ടി വിദേശ താരം ബ്രൂസാണ് ഇന്ന തിളങ്ങിയത്. ബ്രൂസ് സബാനു വേണ്ടി ഇരട്ടഗോളുകള്‍ നേടി. മമ്മദാണ് മൂന്നാം ഗോൾ നേടിയത്.

കഴിഞ്ഞ മത്സരത്തിൽ എഫ് സി ഗോവയെ വലപ്പാട് വെച്ച് സബാൻ കീഴടക്കിയിരുന്നു. അന്നും ബ്രൂസും മമ്മദും ഗോൾ കണ്ടെത്തിയിരുന്നു. നാളെ ഐ എസ് എൽ ഉദ്ഘാടനം ആയതിനാൽ കൊപ്പം അഖിലേന്ത്യാ സെവൻസിൽ മത്സരമില്ല.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement