തിരിച്ചടിക്കാൻ സബാൻ കോട്ടക്കൽ ഇന്ന് അൽ ശബാബിനെതിരെ

- Advertisement -

മങ്കടയിൽ ഏറ്റ പരാജയത്തിന് കണക്കുപറഞ്ഞു മറുപടി കൊടുക്കാനാകും ഹയർ സബാൻ കോട്ടക്കൽ ഇന്ന് കുന്നമംഗലത്ത് അൽ ശബാബ് ത്രിപ്പനച്ചിക്കെതിരെ ഇറങ്ങുക. സീസണിന്റെ തുടക്കത്തിൽ മങ്കടയിൽൽ രണ്ടു ടീമുകളും ഏറ്റുമുട്ടിയപ്പോൾ 4-1 എന്ന സ്കോറിന് സബാൻ കോട്ടക്കലിനെ അൽ ശബാബ് തകർത്തിരുന്നു. സബാൻ കോട്ടക്കലിന്റെ നാലു മാനേജർമാരിൽ ഒരാളായ ശമീറിന്റെ സ്വന്തം നാടായ കുന്നമംഗലത്ത് പക്ഷെ അൽ ശബാബിന് മത്സരം മങ്കടയിലേതു പോലെ എളുപ്പമാകില്ല. കളിച്ച മൂന്നു മത്സരങ്ങളിൽ രണ്ടിലും ഹയർ സബാൻ കോട്ടക്കൽ പരാജയപ്പെട്ടിരുന്നു.

picsart_11-28-03-07-44

പ്രചര ചാവക്കാട് അഖിലേന്ത്യാ സെവൻസിലും ഇന്ന് തീപ്പാറും പോരാട്ടമാണ്. ലയണൽ തോമസിന്റെ ശാസ്താ മെഡിക്കൽസ് തൃശ്ശൂരും അജിത്തിന്റെ മെഡിഗാഡ് അരീക്കോടും നേർക്കുനേർ മുട്ടുകയാണ്. കർക്കിടാംകുന്നിൽ അവസരങ്ങൾ തുലച്ചുകളഞ്ഞ് സ്കൈ ബ്ലൂ എടപ്പാളിനോട് തോൽക്കേണ്ടി വന്നാണ് ശാസ്താ മെഡിക്കൽസ് ചാവക്കാടിലേക്ക് എത്തുന്നത്. മെഡിഗാഡ് അരീക്കോട് ആകട്ടെ തുടരെ തുടരെ വിജയിച്ചതിന്റെ പുത്തനുണർവിലും.

കർക്കിടാംകുന്നിൽ പതിനേഴാം ദിവസം ഇറങ്ങുന്നത് ഒരുഭാഗത്ത് അഭിലാഷ് എഫ് സി കുപ്പൂത്തും എതിർ ഭാഗത്ത് സോക്കർ സ്പോർട്ടിംഗ് ഷൊർണ്ണൂരുമാണ്. ആദ്യ മത്സരത്തിൽ പരാജയപ്പെട്ട രണ്ടു ടീമുകളും സീസണിലെ ആദ്യ വിജയമാണ് ഇന്ന് ലക്ഷ്യമിടുന്നത്. 4-1ന് മെഡിഗാഡ് അരീക്കോടിനോട് പരാജയപ്പെട്ടാണ് അഭിലാഷ് എഫ് സി കുപ്പൂത്ത് എത്തുന്നത്. കെ കെ സാർ പരിശീലിപ്പിക്കുന്ന സോക്കർ സ്പോർട്ടിംഗ് ഷൊർണ്ണൂരാകട്ടെ ആദ്യ കളിയിൽ മുഴുവൻ മലയാളി താരങ്ങളെ അണിനിരത്തി പരാജയത്തിലും തലയുയർത്തി നിന്നിരുന്നു.

picsart_11-28-03-06-45

മങ്കടയിൽ ഇന്ന് ഇന്നലെ ചാവക്കാട് നടന്ന മത്സരത്തിന്റെ ആവർത്തനമാണ്. ബേബി ബേക്കേഴ്സ് ഹണ്ടേഴ്സ് കൂത്തുപറമ്പ് വീണ്ടും അക്ബർ ട്രാവൽസ് സൂപ്പർ സ്റ്റുഡിയോ മലപ്പുറത്തിനെ നേരിടുന്നു. ഇന്നലെ 4-1ന്റെ വമ്പൻ പരാജയമാണ് സൂപ്പർ സ്റ്റുഡിയോയുടെ കൈയ്യിൽ നിന്നു ഹണ്ടേഴ്സ് കൂത്തുപറമ്പിനു കിട്ടിയത്. സൂപ്പർ സ്റ്റുഡിയോ മലപ്പുറത്തിന്റെ തുടർച്ചയായ നാലാം വിജയമായിരുന്നു അത്. ഹണ്ടേഴ്സ് കൂത്തുപറമ്പ് സീസണിൽ വെറും രണ്ടു കളികളിൽ നിന്നായി എട്ടു ഗോളുകളാണ് വഴങ്ങിയത്.

കൂടുതൽ സെവൻസ് വാർത്തകൾക്കു വേണ്ടി സന്ദർശിക്കുക https://web.facebook.com/keralafootbal

Advertisement