എടത്തനാട്ടുകര സെമിയിൽ സബാൻ കോട്ടക്കലിന് വിജയം

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

എടത്തനാട്ടുകര അഖിലേന്ത്യാ സെവൻസിന്റെ ആദ്യ സെമിയിൽ എടപ്പയിൽ ഫ്ലോറിംഗ്സ് സബാൻ കോട്ടക്കലിന് വിജയം. ഇന്ന് എ വൈ സി ഉച്ചാരക്കടവിനെ നേരിട്ട സബാൻ എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് വിജയിച്ചത്. സബാന്റെ സീസണിലെ തുടർച്ചയായ അഞ്ചാം ജയമാണിത്. ഇതുവരെ സീസണിൽ കളിച്ച ഏഴു മത്സരങ്ങളിൽ ആറിലും സബാൻ കോട്ടക്കൽ വിജയിച്ചു.

നാളെ എടത്തനാട്ടുകര സെവൻസിൽ മത്സരമില്ല.