Site icon Fanport

സീസണിൽ ആദ്യം 50 ഗോൾ എന്ന നേട്ടം സ്വന്തമാക്കി സബാൻ കോട്ടക്കൽ

Fanport ©

സീസണിലെ തകർപ്പൻ ഫോം എടപ്പയിൽ ഫ്ലോറിംഗ് സബാൻ കോട്ടക്കൽ തുടരുകയാണ്. ഇന്ന് മങ്കട അഖിലേന്ത്യാ സെവൻസിലും സബാൻ കോട്ടക്കൽ ഗംഭീര ജയം സ്വന്തമാക്കി. ഇന്ന് നടന്ന മത്സരത്തിൽ ടൗൺ ടീം അരീക്കോട് ആണ് സബാന്യ് മുന്നിൽ പരാജയപ്പെട്ടത്. ഒന്നിനെതിരെ മൂന്നു ഗോളുകൾക്കായിരുന്നു സബാന്റെ ജയം. ഈ കളിയിലെ മൂന്നു ഗോളുകൾ സബാൻ കോട്ടക്കലിനെ 2018-19 സെവൻസ് സീസണിൽ 50 ഗോളുകൾ തികയ്ക്കുന്ന ആദ്യ ടീമെന്ന നേട്ടത്തിൽ എത്തിച്ചു. വെറും 22 മത്സരങ്ങളിൽ നിന്നാണ് സബാൻ കോട്ടക്കൽ 50 ഗോളുകൾ പൂർത്തിയാക്കിയത്.

നാളെ മങ്കട സെവൻസിൽ ഉഷാ തൃശ്ശൂർ ലിൻഷാ മണ്ണാർക്കാടിനെ നേരിടും.

Fanport ©

Exit mobile version