Site icon Fanport

നാലിൽ നാലു ജയം, സബാൻ കുതിക്കുന്നു

പുതിയ സീസൺ അഖിലേന്ത്യാ സെവൻസിലും സബാൻ കുതിക്കുകയാണ്. കഴിഞ്ഞ സീസണിൽ റാങ്കിംഗിൽ ഒന്നാമത് ആയിരുന്ന സബാൻ ഈ സീസണിലും ആ സ്ഥാനം ആർക്കും നൽകില്ല എന്ന സൂചനയാണ് നൽകുന്നത്. ഇന്നലെ പിണങ്ങോട് സെവൻസിൽ തുടർച്ചയായ നാലാം ജയമാണ് സബാൻ സ്വന്തമാക്കിയത്. അഭിലാഷ് കുപ്പൂത്തിനെയാണ് സബാൻ കോട്ടക്കൽ ഇന്നലെ തോൽപ്പിച്ചത്. മറുപടിയില്ലാത്ത ഒരു ഗോളിനായിരുന്നു സബാന്റെ വിജയം.

ഇന്ന് പിണങ്ങോട് നടക്കുന്ന മത്സരത്തിൽ ബെയ്സ് പെരുമ്പാവൂർ റോയൽ ട്രാവൽസ് കോഴിക്കോടിനെ നേരിടും.

Exit mobile version