സബാൻ കോട്ടക്കലിന് രണ്ടാം വിജയം

- Advertisement -

പുതിയ സീസൺ അഖിലേന്ത്യാ സെവൻസിൽ സബാൻ കോട്ടക്കലിന് വിജയം തുടരുന്നു. ഇന്നലെ ഒതുക്കുങ്ങൽ റോയൽ കപ്പിൽ നടന്ന മത്സരത്തിൽ ശക്തരായ ലക്കി സോക്കർ ആലുവയെ ആണ് സബാൻ കോട്ടക്കൽ വീഴ്ത്തിയത്. ആവേശ പോരാട്ടത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു സബാൻ കോട്ടക്കലിന്റെ വിജയം.

ഒതുക്കുങ്ങലിൽ ആദ്യ മത്സരത്തിൽ സബാൻ കോട്ടക്കൽ കെ ആർ എസ് കോഴിക്കോടിനെ പരാജയപ്പെടുത്തിയിരുന്നു‌. ഇന്നലത്തെ വിജയത്തോടെ സബാൻ ക്വാർട്ടറിൽ എത്തി. ഇന്ന് ഒതുക്കുങ്ങലൊൽ നടക്കുന്ന മത്സരത്തിൽ അൽ ശബാബ് തൃപ്പനച്ചി അഭിലാഷ് കുപ്പൂത്തിനെ നേരിടും.

Advertisement