വമ്പൻ ടീമുമായി സബാൻ കോട്ടക്കൽ എത്തുന്നു

2018-19 സെവൻസ് സീസണിലും കഴിഞ്ഞ സീസണിലെ മികവ് ആവർത്തിക്കാം എന്ന പ്രതീക്ഷയിലാണ് സ്മാക്ക് മീഡിയ സബാൻ കോട്ടക്കൽ. അത്ര മികച്ച ടീമും ആയാണ് സബാൻ കോട്ടക്കൽ ഇത്തവണ എത്തുന്നത്. പുതിയ സീസണായുള്ള ലൈനപ്പ് കഴിഞ്ഞ ദിവസം സബാൻ കോട്ടക്കൽ പ്രഖ്യാപിച്ചു.

കഴിഞ്ഞ സീസണിൽ ക്ലബിനൊപ്പം ഉണ്ടായിരുന്ന പ്രമുഖരെയെല്ലാം ഉൾപ്പെടുത്തി തന്നെയാണ് സബാന്റെ പുതിയ ലൈനപ്പും. വിദേശ താരങ്ങളായി മമ്മദ്, ബ്രൂസ്, ബെഞ്ചമിൻ എന്നീ വൻ കൂട്ടുകെട്ട് തന്നെ ഇത്തവണയും സബാനൊപ്പം ഉണ്ട്. ഡിഫൻസിൽ കരുത്തരായ സഫീർ, ഷമീൽ, നാസിൽ എന്നിവരെയും അണിനിരത്തുന്നു. കഴിഞ്ഞ സീസണിൽ ഏഴു കിരീടങ്ങൾ നേടിയ ടീമാണ് സബാൻ കോട്ടക്കൽ. അജിത് തന്നെയാണ് ഇത്തവണയും ടീം മാനേജർ.

ടീം;

ഷാനു, നാസിൽ, ബുഷൈർ, ഷമീൽ, സഫീർ, റിയാസ് ചോട്ട, സൽമാൻ, റാഷിദ്, നജീബ്, ബ്രൂസ്, ബെഞ്ചമിൻ, മമ്മദ്