തിരിച്ചടിച്ച് വിജയം സ്വന്തമാക്കി റോയൽ ട്രാവൽസ് കോഴിക്കോട്

പിണങ്ങോട് അഖിലേന്ത്യാ സെവൻസിന്റെ ആദ്യ രാത്രി റോയൽ ട്രാവൽസ് കോഴിക്കോട് സ്വന്തമാക്കി. ആവേശകരമായ മത്സരത്തിൽ എ വൈ സി ഉച്ചാരക്കടവിനെ ആണ് റോയൽ ട്രാവൽസ് കോഴിക്കോട് തോൽപ്പിച്ചത്. ഒന്നിനെതിരെ രണ്ടു ഗോളിനായിരുന്നു റോയൽ ട്രാവൽസ് കോഴിക്കോടിന്റെ വിജയം. തുടക്കത്തിൽ ഒരു ഗോളിന് പിറകിലായിരുന്നു റോയൽ ട്രാവൽസ് കോഴിക്കോട്. പിന്നീട് അവസാന നിമിഷങ്ങളിൽ തിരിച്ചടിച്ചാണ് വിജയം സ്വന്തമാക്കിയത്. കളി അവസാനിക്കാൻ രണ്ട് മിനുട്ട് മാത്രം ശേഷിക്കെ ഒരു ഫ്രീ കിക്കിൽ നിന്നായിരുന്നു റോയൽ ട്രാവൽസ് കോഴിക്കോട് വിജയ ഗോൾ നേടിയത്.

പിണങ്ങോടിൽ നാളെ നടക്കുന്ന മത്സരത്തിൽ ഫിഫാ മഞ്ചേരി എഫ് സി കൊണ്ടോട്ടിയെ നേരിടും.

Exit mobile version