മണ്ണാർക്കാടിൽ റോയൽ ട്രാവൽസ് കോഴിക്കോടിന് ജയം

മണ്ണാർക്കാടിൽ റോയൽ ട്രാവൽസ് കോഴിക്കോടിന് ജയം. ഇന്നലെ നടന്ന മത്സരത്തിൽ സോക്കർ ഷൊർണ്ണൂരിനെയാണ് റോയൽ ട്രാവൽസ് കോഴിക്കോട് പരാജയപ്പെടുത്തിയത്. ഒന്നിനെതിരെ മൂന്നു ഗോളുകൾക്കായിരുന്നു റോയൽ ട്രാവൽസ് കോഴിക്കോടിന്റെ വിജയം. കഴിഞ്ഞ ദിവസം പരാജയമേറ്റുവാങ്ങിയിരുന്ന റോയൽ ട്രാവൽസ് കോഴിക്കോടിന് ഈ ജയം അത്യാവശ്യമായിരുന്നു. സീസണിൽ ഇരുടീമുകളും ആദ്യമായാണ് നേർക്കുനേർ വരുന്നത്.

നാളെ മണ്ണാർക്കാട് സെവൻസിൽ ഫിറ്റ്വെൽ കോഴിക്കോട് ലിൻഷാ മണ്ണാർക്കാടിനെ നേരിടും.