Site icon Fanport

മമ്പാട് സൂപ്പർ പോരിൽ റോയൽ ട്രാവൽസ് കോഴിക്കോടിന് ജയം

ഇന്ന് മമ്പാട് നടന്ന വമ്പന്മാരുടെ പോരിൽ റോയൽ ട്രാവൽസിന് വിജയം. മമ്പാട് അഖിലേന്ത്യാ സെവൻസിൽ നടന്ന മത്സരത്തിൽ അൽ മദീന ചെർപ്പുളശ്ശേരിയെ ആണ് റോയൽ ട്രാവൽസ് കോഴിക്കോട് തോൽപ്പിച്ചത്. ഏകപക്ഷീയമായ മത്സരത്തിൽ ഒന്നിനെതിരെ മൂന്നു ഗോളുകൾക്കായിരുന്നു റോയൽ ട്രാവൽസിന്റെ വിജയം. അവസാന രണ്ടു മത്സരങ്ങളും പരാജയപ്പെട്ട റോയൽ ട്രാവൽസ് കോഴിക്കോടിന് ഈ വിജയം നിർണായകമാണ്.

നാളെ മമ്പാടിൽ സെമിയിൽ ലിൻഷ മണ്ണാർക്കാട് സബാൻ കോട്ടക്കലിനെ നേരിടും.

Exit mobile version