റോയൽ ട്രാവൽസ് താരനിരയെ നിലംപരിശാക്കി ഫ്രണ്ട്സ് മമ്പാട്

- Advertisement -

സെവൻസ് ഫുട്ബോളിലെ എല്ലാ വമ്പന്മാരെയും സ്വന്തമാക്കി ഈ‌ സീസണ് തയ്യാറായ റോയൽ ട്രാവൽസ് എഫ് സിക്ക് വീണ്ടും അടിപതറി. എടത്തനാട്ടുകര അഖിലേന്ത്യാ സെവൻസിൽ ഫ്രണ്ട്സ് മമ്പാട് ആണ് റോയലിന് സീസണിൽ രണ്ടാം മത്സരത്തിലും പരാജയം സമ്മാനിച്ചത്.

ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് ആയിരുന്നു ഫ്രണ്ട്സ് മമ്പാടിന്റെ വിജയം. ഇർഷാദും ഉച്ചിയും അഡബയോറും ഷമീലും ഒക്കെ അണിനിരന്നിട്ടും റോയൽ ട്രാവൽസിനു മുന്നേറാനായില്ല. ഫ്രണ്ട്സ് മമ്പാടിന്റെ ഗോൾ കീപ്പർ മോനുവിന്റെ തകർപ്പൻ പ്രകടനമാണ് റോയൽ ട്രാവൽസിനെ തടഞ്ഞത്. മോനു തന്നെയാണ് മാൻ ഓഫ് ദി മാച്ചും.

ഫ്രണ്ട്സ് മമ്പാട് സീസണിൽ മികച്ച ഫോമിലാണ്. അഞ്ചു മത്സരങ്ങൾ കളിച്ച മമ്പാട് നാലു വിജയങ്ങളും ഒരു സമനിലയുമായി അപരാജിത കുതിപ്പ് നടത്തുകയാണ്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement