റോയൽ ട്രാവൽസ് എഫ് സി, ഫേസ്ബുക്കിൽ ലക്ഷം ലൈക് നേടുന്ന ആദ്യത്തെ സെവൻസ് ടീം

ഐ ലീഗ് ചാമ്പ്യൻസായ ഐസോൾ എഫ് സിക്ക് എഫ് ബി പേജിൽ ഉള്ള ലൈക്സ് എഴുപതിനായിരം മാത്രം. എന്നാൽ സെവൻസ് ഫുട്ബോളിൽ കോഴിക്കോടിന്റെ ഹരമായ റോയൽ ട്രാവൽസ് എഫ് സിയുടെ എഫ് ബി പേജ് ലൈക്സ് കേട്ടാൽ ഞെട്ടും ഐ ലീഗ് ചാമ്പ്യന്മാരായ ഐസോളിനേക്കാൾ നേരെ ഇരട്ടി ലൈക്സ്. അതെ ഒരു ലക്ഷത്തി അമ്പതിനായിരത്തോളം ലൈക്സ്.

അഖിലേന്ത്യാ സെവൻസ് ടീമുകൾക്ക് ഇടയിൽ ആദ്യമായാണ് ഒരു ടീമിന്റെ ഫേസ് ബുക്ക് പേജ് ഒരു ലക്ഷത്തിനു മുകളിൽ ലൈക് നേടുന്നത്. ഫിഫാ മഞ്ചേരിയും അൽ മദീന ചെർപ്പുള്ളശ്ശേരിയുമാണ് ഫേസ് ബുക്ക് പേജിൽ റോയൽ ട്രാവൽസ് എഫ് സിക്ക് പിറകിലുള്ള ടീമുകൾ. എന്നാൽ രണ്ടു ടീമുകളും ഇതുവരെ ഒരു ലക്ഷത്തിൽ തൊട്ടിട്ടില്ല.

ഈ വർഷമാണ് സെവൻസിൽ മികച്ച ടീമുകളിൽ ഒന്നായ റോയൽ ട്രാവൽസ് ബ്ലാക്ക് & വൈറ്റ് കോഴിക്കോട് റോയൽ ട്രാവൽസ് എഫ് സി എന്ന് പേരു മാറ്റിയത്. കഴിഞ്ഞ സീസണിലെ മിന്നും താരങ്ങളായ അൻഷിദ് ഖാൻ, കുട്ടൻ, ഇർഷാദ്, ഷമീൽ, സഫീർ തുടങ്ങി നിരവധി മികച്ച കളിക്കാരെ‌ ഇത്തവണ റോയൽ ട്രാവൽസ് എഫ് സി ടീമിൽ എത്തിച്ചിട്ടുണ്ട്. ഒപ്പം വിദേശ താരങ്ങളായ കിംഗ്സ് ലീയും അഡബയോറും കൂടെ ഉണ്ട് റോയൽ ട്രാവൽസിനൊപ്പം.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleപട്നയ്ക്ക് കാലിടറി, പുനേരി പള്‍ട്ടനോട് അഞ്ച് പോയിന്റ് തോല്‍വി
Next articleവെംബ്ലിയിൽ താരമായി അലോൻസോ, ചെൽസിക്ക് ആവേശ ജയം