എടത്തനാട്ടുകരയിൽ റോയൽ ട്രാവൽസ് നാലാം കിരീടം ഉയർത്തി

- Advertisement -

ഈ സെവൻസ് സീസൺ തങ്ങളുടേതാക്കി മുന്നേറുകയാണ് റോയൽ ട്രാവൽസ് കോഴിക്കോട്. ഇന്ന് എടത്തനാട്ടുകര അഖിലേന്ത്യാ സെവൻസിന്റെ കലാശ പോരാട്ടം വിജയിച്ച് കൊണ്ട് ഈ സീസണിലെ നാലാം കിരീടം റോയൽ ട്രാവൽസ് ഉയർത്തി. ഇന്ന് സെവൻസിലെ വമ്പന്മാരായ അൽ മദീന ചെർപ്പുളശ്ശേരിയെ ആണ് റോയൽസ് വീഴ്ത്തിയത്. ഒന്നൊനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു റോയൽ ട്രാവൽസിന്റെ വിജയം.

വിവാദ സെമി ഫൈനലിന് ഒടുവിൽ ലിൻഷാ മണ്ണാർക്കാടിനെ കീഴ്പ്പെടുത്തിയാണ് റോയൽ ട്രാവൽസ് കോഴിക്കോട് ഫൈനലിലേക്ക് എത്തിയത്. സീസണിലെ റോയൽ ട്രാവൽസ് കളിച്ച നാലു ഫൈനലിലും ഇതോടെ റോയൽ കപ്പ് ഉയർത്തിയിരിക്കുകയാണ്. മദീനയ്ക്ക് ആകട്ടെ ഇത് രണ്ടാം തവണയാണ് ഈ സീസണിൽ ഫൈനലിൽ പരാജയം സംഭവിക്കുന്നത്.

Advertisement