റോയൽ ട്രാവൽസ് മികച്ച ടീം, കിംഗ്സ് ലീ മികച്ച വിദേശ താരം

കോഴിക്കോട് വയനാട് മേഖലയിലെ കഴിഞ്ഞ സീസണിലെ അവാർഡുകൾ പ്രഖ്യാപിച്ചു. കഴിഞ്ഞ സീസണിൽ കിരീടങ്ങൾ വാരികൂട്ടിയ റോയൽ ട്രാവൽസ് ബ്ലാക്ക് & വൈറ്റ് കോഴിക്കോടാണ് മികച്ച ടീം. കഴിഞ്ഞ വർഷം ആറു കിരീടങ്ങൾ ബ്ലാക്ക് & വൈറ്റ് കോഴിക്കോട് നേടിയിരുന്നു. കല്പകഞ്ചേരി, തളിക്കുളം, മമ്പാട്, തളിപ്പറമ്പ്, മുണ്ടൂർ, തുവ്വൂര് ടൂർണമെന്റുകളിലായിരുന്നു ബ്ലാക്കിന്റെ കിരീട നേട്ടങ്ങൾ.

കഴിഞ്ഞ വർഷം ബ്ലാക്കിനായി മികച്ച പ്രകടനം കാഴ്ചവെച്ച കിംഗ്സ് ലീ മികച്ച വിദേശ താരമായി തിരഞ്ഞെടുക്കപ്പെട്ടു. റോയൽ ട്രാവൽസിന്റെ തന്നെ ഡിഫൻഡർ ഇല്യാസ് സണ്ണിയാണ് മികച്ച ഡിഫൻഡർ. എ എഫ് സി അമ്പലവയൽ വയനാടിനു വേണ്ടി മികച്ച പ്രകടനം നടത്തിയ യുവതാരം അഭിജിത്തിനെ തേടി മികച്ച ഭാവിതാരത്തിനുള്ള പുരസ്കാരം എത്തി.

ജവഹർ മാവൂരിന്റെ ആസിഫ് മികച്ച ഫോർവേഡായും മാവൂരിന്റെ തന്റെ ഗോൾ കീപ്പർ മിർഷാദ് മികച്ച ഗോൾ കീപ്പറായും തിരഞ്ഞെടുക്കപ്പെട്ടു. കഴിഞ്ഞ വർഷം ഗംഭീരമായി നടന്ന കൊയപ്പ അഖിലേന്ത്യാ സെവൻസ് ടൂർണമെന്റിനാണ് മികച്ച ടൂർണമെന്റിനുള്ള പുരസ്കാരം.

കോഴിക്കോട് മേഖലയിൽ പുതിയ കമ്മിറ്റിയും നിലവിൽ വന്നു. കൊടുവള്ളി കൊയപ്പയിലെ തങ്ങൾസ് മുഹമ്മദ് പ്രസിഡന്റും ജവഹർ മാവൂരിന്റെ കെ ടി അഹമ്മദ് കുട്ടി സെക്രട്ടറിയും ആയിട്ടാണ് പുതിയ കമ്മിറ്റി. റഷീദ് അമ്പലവയൽ ട്രഷറർ ആയും റോയൽ ട്രാവൽസ് മാനേജർ സയീദ് ജോയിൻ സെക്രട്ടറി ആയും തിരഞ്ഞെടുക്കപ്പെട്ടു. റോയൽ ട്രാവൽസ് മുസ്തഫയും ആർ വിനയനുമാണ് മുഖ്യരക്ഷാധികാരികൾ.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleടി20 ധവാന്‍ മടങ്ങിയെത്തുന്നു
Next articleവെസ്റ്റിന്‍ഡീസ് സിംബാബ്‍വേയിലേക്ക്,രണ്ട് ടെസ്റ്റുകള്‍ക്കായി