എടത്തനാട്ടുകരയിൽ റോയൽ ട്രാവൽസിനെ തളച്ച് അഭിലാഷ് കുപ്പൂത്ത്

- Advertisement -

എടത്തനാട്ടുകര അഖിലേന്ത്യാ സെവൻസിൽ ഇന്ന് നടന്ന മത്സരത്തിൽ അഭിലാഷ് കുപ്പൂത്ത് കരുത്തരായ റോയൽ ട്രാവൽസ് കോഴിക്കോടിനെ സമനിലയിൽ തളച്ചു. ഇന്ന് നടന്ന മത്സരം 2-2 എന്ന സ്കോറിലാണ് അവസാനിച്ചത്. രണ്ട് തവണ അഭിലാഷ് കുപ്പൂത്ത് ലീഡ് എടുത്തു എങ്കിലും രണ്ട് തവണയും റോയൽ ട്രാവൽസ് കോഴിക്കോട് തിരിച്ചടിക്കുകയായിരുന്നു.

കളി പെനാൾട്ടി ഷൂട്ടൗട്ടിലേക്ക് എടുക്കാതെ കളി മറ്റൊരു ദിവസത്തേക്ക് മാറ്റി വെക്കാൻ കമ്മിറ്റി തീരുമാനിച്ചു. ഇന്നലെ എടത്തനാട്ടുകരയിൽ നടന്ന ജിംഖാൻ തൃശ്ശൂർ എ വൈ സി ഉച്ചാരക്കടവ് മത്സരവും ഇതുപോലെ മാറ്റി വെച്ചിരുന്നു. നാളെ എടത്തനാട്ടുകരയിൽ മത്സരമില്ല.

Advertisement