റോയൽ ട്രാവൽസിന്റെ മാനേജർമാരെ റാഞ്ചി സെവൻസ് ക്ലബുകൾ

- Advertisement -

ഈ കഴിഞ്ഞ സീസണിൽ സെവൻസ് ലോകത്ത് കിരീടങ്ങൾ വാരിയ റോയൽ ട്രാവൽസ് കോഴിക്കോടിന്റെ അണിയറയിൽ മാറ്റം. റോയൽ ട്രാവൽസ് കോഴിക്കോടിന്റെ മാനേജേഴ്സ് ആയിരുന്ന സയീദ്, ബാബു തിരൂർക്കാട്, മനു എന്നിവർ ക്ലബ് വിട്ടു. സെവൻസിലെ രണ്ട് പ്രമുഖ ക്ലബുകളാണ് ഇവരുടെ സേവനം സ്വന്തമാക്കിയിരിക്കുന്നത്.

അവസാന മൂന്ന് വർഷമായി ബ്ലാക്ക് & വൈറ്റ് കോഴിക്കോടിന്റെ അമരത്തുണ്ടായിരുന്ന ആളാണ് മുഹമ്മദ് സയീദ്. സയീദിന്റെ കീഴിൽ മികച്ച പ്രകടനമായിരുന്നു റോയൽ ട്രാവൽസ് കോഴിക്കോട് ഇതുവരെ നടത്തിയിരുന്നത്. മുമ്പ് രണ്ട് വർഷം സൂപ്പർ സ്റ്റുഡിയോ മലപ്പുറത്തിന്റെയും ഒരു വർഷം ടോപ്പ് മോസ്റ്റ് തലശ്ശേരിയുടെയും പരിശീലകനായിട്ടുണ്ട് സയീദ്. സയീദ് അദ്ദേഹം മുമ്പ് ഫുട്ബോളറായി ബൂട്ടു കെട്ടിയിട്ടുള്ള ഉഷാ എഫ് സി തൃശ്ശൂരിലേക്കാണ് പോകുന്നത്.

കഴിഞ്ഞ വർഷമാണ് ബാബു തിരൂർക്കാടും മനുവും റോയൽ ട്രാവൽസ് കോഴിക്കോടിൽ എത്തിയത്. മുമ്പ് രണ്ട് പേരും സൂപ്പർ സ്റ്റുഡിയോ മലപ്പുറത്തിലായിരുന്നു. അടുത്ത വർഷം ഇരുവരും എഫ് സി തൃക്കരിപ്പൂരിനൊപ്പമാകും. ഈ മൂവർ സംഘം ഇത്തവണ 11 കിരീടങ്ങളാണ് റോയൽ ട്രാവൽസ് കോഴിക്കോടിന് നേടിക്കൊടുത്തത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement