സെവൻസ് ലോകം കീഴടക്കാൻ റോയൽ ട്രാവൽസ് എഫ് സി വരുന്നു, ഞെട്ടിപ്പിക്കുന്ന ലൈനപ്പ്

- Advertisement -

വരാൻ പോകുന്ന വർഷം റോയൽ ട്രാവൽസ് എഫ് സി കോഴിക്കോടിനെ കീഴടക്കാൻ ചെറിയ പണിയൊന്നുമാകില്ല. അത്തരമൊരു മിന്നും ലൈനപ്പാണ് 2017-18 സെവൻസ് സീസണു മുന്നോടിയായി റോയൽ ട്രാവൽസ് എഫ് സി കോഴിക്കോട് ഇന്ന് പ്രഖ്യാപിച്ചിരിക്കുന്നത്.

അൻഷിദ് ഖാൻ, ഇർഷാദ്, കുട്ടൻ, മൂസ, ഷമീൽ തുടങ്ങി സെവൻസ് ലോകം അടക്കി വാഴുന്ന താരങ്ങളാണ് റോയൽ ട്രാവൽസ് എഫ് സിയുടെ ജേഴ്സിയിലേക്ക് എത്തിയിരിക്കുന്നത്. മുസാഫിർ എഫ് സി അൽ മദീന ചെർപ്പുള്ളശ്ശേരിയിൽ നിന്നാണ് അൻഷിദ് ഖാൻ റോയൽ ട്രാവൽസിലേക്ക് എത്തിയത്. കുട്ടൻ ഫിഫാ മഞ്ചേരിയിൽ നിന്നാണ് ബ്ലാക്കിലേക്ക് എത്തുന്നത്. കുട്ടനൊപ്പം മുൻ നിരയിൽ ഉള്ളത് ഇർഷാദാണ്. സൂപ്പർ സ്റ്റുഡിയോ മലപ്പുറത്തിന്റെ താരമായിരുന്നു കഴിഞ്ഞ സീസണിൽ ഇർഷാദ്.

സൂപ്പർ സ്റ്റുഡിയോയുടെ തന്നെ വിങ്ങ്ബാക്ക് മൂസയും ഡിഫൻഡർ ഷമീലും കൂടെ റോയൽ ട്രാവൽസ് എഫ് സിയിലേക്ക് എത്തിയിട്ടുണ്ട്.

ഇപ്പോഴുള്ള ലൈനപ്പ് പ്രകാരം റോയൽ ട്രാവൽസ് എഫ് സി ഇങ്ങനെയാണ്:

ഈ സീസൺ തുടക്കത്തിലാണ് ബ്ലാക്ക് & വൈറ്റ് കോഴിക്കോട് റോയൽ ട്രാവൽസ് എഫ് സി എന്ന പേരിലേക്ക് മാറിയത്. കഴിഞ്ഞ് സീസണിൽ ആറു കിരീടങ്ങളുമായി മികച്ച പ്രകടനം നടത്തിയ ടീമിലെ കിങ്സ്ലീയും അഡബയോറുമൊക്കെ ഇത്തവണയുൻ ടീമിലുണ്ട്. മാനേജർ സയീദാണ് റോയൽ ട്രാവൽസ് എഫ് സിയുടെ തന്ത്രങ്ങൾക്ക് പിറകിൽ. അസിസ്റ്റന്റ് മാനേജർമാരായി ബാബു തിരൂർക്കാടും മനു മനാൾഡോയും ഉണ്ട്. കൂടാതെ ക്ലബിന്റെ എല്ലാമല്ലാമായ റോയൽ മുസ്തഫയും.

അടുത്ത സെവൻസ് സീസണിൽ റോയലിന്റേതാകുമെന്ന് ഇപ്പോഴെ സെവൻസ് നിരീക്ഷകർ വിലയിരുത്തുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement