ഫിഫാ മഞ്ചേരിയുടെ നെഞ്ചത് കുട്ടന്റെ ഗോൾ, ചാവക്കാടിൽ റോയൽ ട്രാവൽസിന് കിരീടം

- Advertisement -

കഴിഞ്ഞ വർഷം വരെ ഫിഫാ മഞ്ചേരിയുടെ ആക്രമണ നിരയിലെ വൻ സാന്നിദ്ധ്യമായിരുന്ന കുട്ടൻ ആദ്യമായി ഫിഫയ്ക്കെതിരെ വന്ന മത്സരമായിരുന്നു ഇന്നത്തെ ചാവക്കാട് അഖിലേന്ത്യാ സെവൻസ് ഫൈനൽ. റോയൽ ട്രാവൽസ് എഫ് സിക്കു വേണ്ടി ബൂട്ടണിഞ്ഞ കുട്ടന്റെ മികവിൽ ഫിഫാ മഞ്ചേരിയെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് പരാജയപ്പെടുത്തി പ്രചര ചാവക്കാടിന്റെ കിരീടം റോയൽ ട്രാവൽസ് ഉയർത്തി. റോയൽ ട്രാവൽസിന്റെ ആദ്യ കിരീടമാണിത്.


ഇന്ന് നടന്ന ആവേശകരമായ മത്സരത്തിൽ ആദ്യ ഫിഫാ മഞ്ചേരി ആയിരുന്നു ലീഡ് എടുത്തത്. ഫ്രാൻസിസിന്റെ ഒന്നാന്തരം സ്ട്രൈക്കാണ് ഫിഫയ്ക്ക് ലീഡ് കൊടുത്തത്. എന്നാൽ സബ്ബായി റോയൽ ട്രാവൽസിന് വേണ്ടി ഇറങ്ങിയ കുട്ടൻ ഗോളുമായി ഫിഫയുടെ കിരീട പ്രതീക്ഷകളെ തച്ചുടച്ചു.

കുട്ടന്റെ ഗോളിൽ സമനില നേടിയ റോയൽ ട്രാവൽസ് വീണ്ടും ആഞ്ഞടിച്ചു. ഓച്ചിയിലൂടെ വിജയ ഗോളും റോയൽ ട്രാവൽസ് കണ്ടെത്തി. കളിയുടെ അവസാനം ഫിഫാ മഞ്ചേരി താരങ്ങൾ റഫറിയെ കയ്യേറ്റം ചെയ്തത് മത്സരത്തിന്റെ നിറം കെടുത്തി. ലിൻഷാ മെഡിക്കൽസിനെ പെനാൾട്ടി ഷൂട്ടൗട്ടിൽ പരാജയപ്പെടുത്തി ആണ് റോയൽ ട്രാവൽസ് ചാവക്കാട് ഫൈനലിൽ എത്തിയത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement