എവൈസി ഉച്ചാരക്കടവിനെ കീഴടക്കി റോയൽ ട്രാവൽസ് ക്വാർട്ടർ ഫൈനലിൽ

മഞ്ചേരി അഖിലേന്ത്യാ സെവൻസിലെ ക്വാർട്ടർ ഫൈനൽ പോരാട്ടത്തിൽ റോയൽ ട്രാവൽസ് എഫ് സിക്ക് വിജയം. ഇന്ന് എ വൈ സി ഉച്ചാരക്കടവിനെ നേരിട്ട റോയൽ ട്രാവൽസ് എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് വിജയിച്ച് ക്വാർട്ടർ ഫൈനൽ ഉറപ്പിച്ചു. വിദേശ താരങ്ങളായ ഒച്ചിയും അഡബയോറുമാണ് റോയലിനായി ഇന്ന് ഗോൾ വല കുലുക്കിയത്.

കുഞ്ഞിമംഗലം അഖിലേന്ത്യാ സെവൻസിൽ മുസാഫിർ എഫ് സി അൽ മദീന ചെർപ്പുള്ളശ്ശേരിയും വിജയിച്ചു. ഇന്ന് നടന്ന പോരാട്ടത്തിൽ മെട്ടമ്മൽ ബ്രദേഴ്സ് എഫ് സി തിരുവനന്തപുരത്തെ ആണ് അൽ മദീന ചെർപ്പുള്ളശ്ശേരി പരാജയപ്പെടുത്തിയത്. എതിരില്ലാത്ത രണ്ടു ഗോളുകൾക്കായിരുന്നു വിജയം.

കാപ്പാടി അഖിലേന്ത്യാ സെവൻസിൽ ഫിഫാ മഞ്ചേരിയും വിജയിച്ചു. ജിംഖാന തൃശ്ശൂരിനെ നേരിട്ട ഫിഫാ മഞ്ചേരി ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് വിജയിച്ചത്. തുടക്കത്തിൽ ഒരു ഗോളിന് പിറകിൽ പോയ ശേഷമായിരുന്നു ഫിഫാ മഞ്ചേരിയുടെ വിജയം.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version