വീണ്ടും റൊണാൾഡോ യുവന്റസിനെ രക്ഷിച്ചു

0
വീണ്ടും റൊണാൾഡോ യുവന്റസിനെ രക്ഷിച്ചു

സീരി എ കിരീടം നേരത്തെ തന്നെ ഉറപ്പിച്ചെങ്കിലും യുവന്റസിന് ഇറ്റലിയിൽ അത്ര നല്ല കാലമല്ല. ഇൻ സ്വന്തം ഹോം ഗ്രൗണ്ടിലെ ടൊറീനോയോട് പിടിച്ചു നിൽക്കാൻ യുവന്റസ് കഷ്ടപ്പെടുന്നതാണ് കണ്ടത്. 1-1 എന്ന സമനിലയിലാണ് മത്സരം അവസാനിച്ചത്. അതും കളിയുടെ അവസാന നിമിഷങ്ങളിൽ റൊണാൾഡോ രക്ഷകനായി എത്തിയത് കൊണ്ട് മാത്രമാണ് യുവന്റസ് രക്ഷപ്പെട്ടത്.

കളിയുടെ ആദ്യ പകുതിയിൽ ലുകിവ്ഹിന്റെ ഗോളിലൂടെ ടൊറീനോ മുന്നിൽ എത്തിയിരുന്നു. രണ്ടാം പകുതിയുടെ അവസാന നിമിഷങ്ങളിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഒരു ഹെഡർ ആയിരുന്നു യുവന്റസിനെ രക്ഷിച്ചത്. റൊണാൾഡോയുടെ ലീഗിലെ 21ആം ഗോളായിരുന്നു ഇത്. നേരത്തെ ഇന്റർ മിലാനെതിരെയും ഒരു റൊണാൾഡോ ഗോളായിരുന്നു യുവന്റസിനെ രക്ഷിച്ചത്.