Site icon Fanport

അൽ മദീനയെ തോൽപ്പിച്ച് റിയൽ എഫ് സി തെന്നല കിരീടം ഉയർത്തി

പാണ്ടിക്കാട് അഖിലേന്ത്യാ സെവൻസിൽ അൽ മദീന ചെർപ്പുളശ്ശേരിയെ പരാജയപ്പെടുത്തി കൊണ്ട് റിയൽ എഫ് സി തെന്നല കിരീടം ഉയർത്തി. ഒപ്പത്തിനൊപ്പം ഇരുടീമുകളും പോരാടിയ ഫൈനലിൽ എതിരില്ലാത്ത ഒരു ഗോളിന് ആയിരുന്നു റിയൽ എഫ് സിയുടെ വിജയം. അവരുടെ ഈ സീസണിലെ ആദ്യ കിരീടമാണിത്. അവരുടെ ആദ്യ ഫൈനലും ആയിരുന്നു ഇത്. അൽ മദീനക്ക് ആകട്ടെ സീസണിലെ അവരുടെ ആറാമത്തെ ഫൈനലായിരുന്നു ഇത്. ഇതിൽ നാലാമത്തെ പരാജയവും

റിയൽ എഫ് സി 23 02 24 23 22 18 198

പാണ്ടിക്കാട് സെമി ഫൈനലിൽ യുണൈറ്റഡ് എഫ്സി നെല്ലികുത്തിനെ തോൽപ്പിച്ച് ആണ് റിയൽ എഫ് സി ഫൈനലിലേക്ക് വന്നത്. പാണ്ടിക്കാട് ഫിഫ മഞ്ചേരിയെയും കെ ആർ എസ് കോഴിക്കോടിനെയും നേരത്തെയുള്ള റൗണ്ടുകളിൽ റിയൽ എഫ് സി തോൽപ്പിച്ചിട്ടുണ്ട്.

Exit mobile version