സെവൻസിലെ വിദേശ താരങ്ങൾക്ക് സ്നേഹാശ്വാസമായി റിയൽ അബുദാബി ഫ്രണ്ട്സ് മമ്പാട്

കൊറോണ കാരണം ലോക ഫുട്ബോൾ മാത്രമല്ല മലബാറിന്റെ ആവേശമായ സെവൻസ് ഫുട്ബോളും പ്രതിസന്ധിയിലാണ് ഇപ്പോൾ ഉള്ളത്. നടന്ന് കൊണ്ടിരിക്കുന്ന ടൂർണമെന്റുകൾ ഒക്കെ നിർത്തി വെക്കുകയും ഇനി നടക്കേണ്ടതായ ടൂർണമെന്റുകൾ ഒക്കെ ഉപേക്ഷിക്കേണ്ടതുമായ അവസ്ഥ. ഇത് സെവൻസ് കമ്മിറ്റികളെയും സെവൻസിനെ ആശ്രയിക്കുന്ന താരങ്ങളെയും വലിയ വിഷമത്തിൽ ആണ് ആക്കിയിരിക്കുന്നത്. ഇതിൽ സെവൻസ് മത്സരങ്ങളിൽ ജീവൻ കൊടുത്തും ടീമിനായി പോരിടുന്ന നിരവധി വിദേശ താരങ്ങളും ഉൾപ്പെടുന്നു.

ആഫ്രിക്കയിൽ നിന്നുള്ള നിരവധി ഫുട്ബോൾ താരങ്ങളാണ് ജീവിതമാർഗം വഴിമുട്ടി നിൽക്കുന്നത്. തിരിച്ചു നാട്ടിലേക്ക് പോകാൻ വരെ കഴിയാതെ അവസ്ഥ. ഈ അവസരത്തിൽ അവർക്ക് സ്നേഹാശ്വാസവുമായി എത്തിയിരിക്കുകയാണ് സെവൻസിലെ പ്രമുഖ ക്ലബായ റിയൽ തെന്നല ഫ്രണ്ട്സ് മമ്പാട്.

ഈ വിദേശ താരങ്ങൾക്ക് ഭക്ഷണവും മറ്റു സൗകര്യങ്ങളും എത്തിച്ചു കൊടുത്താണ് റിയൽ അബുദാബി ഫ്രണ്ട്സ് മമ്പാട് മാതൃകയായത്. അഖിലേന്ത്യാ സെവൻസ് ഫുട്ബോളിലെ ഇരുപതിൽ അധികം വരുന്ന ടീമുകളിലെ വിദേശ താരങ്ങൾക്കാണ് ഭക്ഷ്യധാന്യങ്ങളും മറ്റു അവശ്യ സാധനങ്ങളും റിയൽ അബുദാബി ഫ്രണ്ട്സ് മമ്പാട് എത്തിച്ചു കൊടുത്തത്. ഈ മഹാമാരിയിൽ ഇതു പോലെ ക്ലബുകൾ മനുഷ്യസ്നേഹം കാണിക്കുന്നത് പ്രശംസനീയമാണ്.

Previous articleഇഗാളോയ്ക്ക് വൻ ഓഫർ നൽകി ചൈനീസ് ക്ലബ്
Next article“മാർട്ടിനെസ് പോര, നെയ്മറിനെ തന്നെ ബാഴ്സലോണ സൈൻ ചെയ്യണം”