എടപ്പാളിന് ആവേശമായി ഇന്ന് മുഹമ്മദ് റാഫി ബൂട്ടു കെട്ടും

എടപ്പാൾ അഖിലേന്ത്യാ സെവൻസിൽ തൃക്കരിപ്പൂരിന്റെ സ്വന്തം താരം മുഹമ്മദ് റാഫി എന്ന ‘ഹെഡ്’മാസ്റ്റർ ഇന്ന് ഇറങ്ങും. എഫ് സി തൃക്കരിപ്പൂരിനു വേണ്ടിയാകും മുഹമ്മദ് റാഫി ഇന്ന് ബൂട്ടു കെട്ടുക. മുഹമ്മദ് റാഫിയും സഹോദരൻ മുഹമ്മദ് റാസിയും മുൻ ഇന്ത്യം താരം എൻ പി പ്രദീപും ഒക്കെ ഈ‌ സീസണിൽ എഫ് സി തൃക്കരിപ്പൂരിനു വേണ്ടി മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. ഫോം കണ്ടെത്താൻ വലയുന്ന മെഡിഗാഡ് അരീക്കോടാണ് എടപ്പാളിൽ ഇന്ന് എഫ് സി തൃക്കരിപ്പൂരിന്റെ എതിരാളികൾ.


മാവൂർ അഖിലേന്ത്യാ സെവൻസ് ഫുട്ബോൾ ടൂർണമെന്റിൽ ഇന്ന് സ്കൈ ബ്ലൂ എടപ്പാൾ കെ ആർ എസ് കോഴിക്കോടിനെ നേരിടും. അവസാന അഞ്ചു മത്സരങ്ങളിൽ ഒന്നും മാത്രം പരാജയപ്പെട്ട സ്കൈ ബ്ലൂ എടപ്പാൾ മികച്ച ഫോമിലാണ്. എന്നാൽ അവസാന മത്സരത്തിൽ എഫ് സി തൃക്കരിപ്പൂരിന്റെ‌ കയ്യിൽ നിന്നു അഞ്ചു ഗോളുകൾ വാങ്ങിക്കൂട്ടിയാണ് കെ ആർ എസ് കോഴിക്കോട് വരുന്നത്.

എടത്തനാട്ടുകര അഖിലേന്ത്യാ സെവൻസിൽ ഇന്ന് എ വൈ സി ഉച്ചാരക്കടവ് ജിയോണി മൊബൈൽ ഉഷാ എഫ് സിയെ നേരിടും. അവസാന നാലു മത്സരങ്ങളും പരാജയപ്പെട്ട എ വൈ സി ഉച്ചാരക്കടവ്. അവസാന രണ്ടു മത്സരങ്ങളിൽ നിന്നായി പന്ത്രണ്ടു ഗോളുകളാണ് വഴങ്ങിയത്. സീസണിൽ ആദ്യമായാണ് ഒരു ടീമും തുടർച്ചയായ രണ്ടു മത്സരങ്ങളിൽ അഞ്ചിൽ കൂടുതൽ ഗോൾ വഴങ്ങുന്നത്.

കുപ്പൂത്ത് അഖിലേന്ത്യാ സെവൻസിൽ തുടർച്ചയായ ഏഴാം ജയം ലക്ഷ്യമിട്ട് അക്ബർ ട്രാവൽസ് സൂപ്പർ സ്റ്റുഡിയോ മലപ്പുറം ജവഹർ മാവൂരിനെ നേരിടും. കോട്ടക്കലിൽ റോയൽ ട്രാവൽസ് ബ്ലാക്ക് & വൈറ്റ് കോഴിക്കോട് ജയ എഫ് സി തൃശ്ശൂരിനെ നേരിടും. മഞ്ചേരിയിൽ ഇന്ന് ജിംഖാന തൃശ്ശൂരും സ്കൈ ബ്ലൂ എടപ്പാളും തമ്മിലാണ് പോരാട്ടം.

കൂടുതൽ സെവൻസ് വാർത്തകൾക്കു വേണ്ടി സന്ദർശിക്കുക https://web.facebook.com/keralafootbal

Previous articleകുട്ടനും ജൂനിയർ ഫ്രാൻസിസിനും ഹാട്രിക് ഫിഫാ മഞ്ചേരി എ വൈ സിയെ മുക്കി
Next articleബുർക്കിന ഫാസോ സെമിയിൽ