“എസ് എഫ് എ വിലക്കിയാൽ നമുക്കെന്ത്! ഫുട്ബോൾ കളിക്കാതെയാവില്ലല്ലോ” – റാഫി

- Advertisement -

സെവൻസ് ഫുട്ബോൾ അസോസിയേഷന്റെ വിലക്കിനെതിരെ രൂക്ഷമായ ഭാഷയിൽ പ്രതികരിച്ച് കേരള ബ്ലാസ്റ്റേഴ്സ് താരം മുഹമ്മദ് റാഫി. കഴിഞ്ഞ ദിവസം റാഫിയെ ഉൾപ്പെടെ ആറ് പ്രമുഖ താരങ്ങളെ അഖിലേന്ത്യാ സെവൻസ് കളിക്കുന്നതിൽ നിന്ന് എസ് എഫ് എ വിലക്കിയിരുന്നു. മറ്റൊരു സെവൻസ് സംഘടനയായ എം എഫ് എ നടത്തുന്ന മത്സരങ്ങളിൽ കളിച്ചതിനായിരുന്നു മുഹമ്മദ് റാഫി, സി കെ വിനീത്, രാഹുൽ കെപി, ഷിബിൻ രാജ്, അബ്ദുൽ ഹക്കു, ആസിഫ് കൊട്ടയിൽ തുടങ്ങിയ താരങ്ങളെ എസ് എഫ് എ വിലക്കിയത്.

എസ് എഫ് എയുടെ വിലക്ക് വളരെ മോശം തീരുമാനം ആണ് എന്ന് റാഫി പറഞ്ഞു. എസ് എഫ് എ വിലക്കിയത് കൊണ്ട് ഒന്നും സംഭവിക്കാൻ പോകുന്നില്ല. തനിക്ക് ഫുട്ബോൾ കളിക്കാൻ അറിയാം അത് എവിടെയായാലും കളിക്കും എന്നും റാഫി പറഞ്ഞു. കണ്ണൂരും കാസർഗോഡും മാത്രമുള്ള സെവൻസിൽ കളിച്ചുകൊള്ളാം എന്നും റാഫി പറഞ്ഞു. ഫുട്ബോളിനെ വളർത്താൻ ആണ് സംഘടനകൾ ശ്രമിക്കേണ്ടത്. താൻ സെവൻസ് കളിച്ച് തന്നെയാണ് ഇതുവരെ എത്തിയത്. ഒരു പ്രത്യേക ടൂർണമെന്റിൽ മാത്രം കളിക്കാം ബാക്കി കളിക്കരുത് എന്നൊന്നും സംഘടനകൾക്ക് പറയാൻ അവകാശമില്ല എന്നും റാഫി പറ

Advertisement